ചൂട്; തണ്ണിമത്തന് ആവശ്യക്കാരേറെ
text_fieldsകാലിക്കടവിൽ എത്തിയ വാഹനത്തിൽനിന്ന്
തണ്ണിമത്തൻ ഇറക്കുന്നു
ചെറുവത്തൂർ: ചൂട് കനത്തതോടെ പഴവർഗങ്ങൾക്ക് ആവശ്യക്കാർ കൂടി. തണ്ണിമത്തനാണ് ആവശ്യക്കാർ കൂടുതലുള്ളത്. കിലോ ഗ്രാമിന് 20 രൂപയാണ് വില. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. ചെറുവത്തൂർ, ചീമേനി, മടക്കര, കാലിക്കടവ് എന്നിവിടങ്ങളിലെ ടൗണുകളിലെല്ലാം ഇവ എത്തുന്ന മുറക്ക് വിറ്റഴിക്കപ്പെടുകയാണ്. പെരുന്നാൾ കഴിഞ്ഞിട്ടും പഴവർഗങ്ങൾക്ക് വൻതോതിൽ ആവശ്യക്കാർ എത്തുന്നത് കച്ചവടക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മുന്തിരി, നേന്ത്രപ്പഴം, പൈനാപ്പിൾ, ആപ്പിൾ എന്നിവക്കും ആവശ്യക്കാറുണ്ട്. മറ്റുള്ള പഴങ്ങൾക്ക് വില കൂടുമ്പോൾ തണ്ണിമത്തനാണ് വില പിടിച്ചുനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

