വോട്ടെണ്ണലിനുള്ള ഒരുക്കമായി
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ കേന്ദ്രസർവകലാശാല കേരളയിൽ പൂർത്തിയായി. ഇതുസംബന്ധിച്ച ഉദ്യോസ്ഥരുടെ യോഗത്തിൽ കലക്ടർ വോട്ടെണ്ണൽ ക്രമീകരണം വിശദീകരിച്ചു. ജൂൺ നാലിന് രാവിലെ എട്ടിന് പോസ്റ്റൽ വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ ആറു മുതൽ തന്നെ ഏജന്റുമാരെ പ്രവേശിപ്പിക്കും. 7.30നകം ഇ.വി.എം കൗണ്ടിങ് ഏജന്റുമാർ അതാത് കൗണ്ടിങ് ഹാളുകളിലെത്തണം.
8.30 ന് ഇ.വി.എം വോട്ടുകളും എണ്ണും. ഹെലി പാഡിന് സമീപത്താണ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥാനര്‍ഥികള്‍, ചീഫ് ഏജന്റുമാര്‍, വരണാധികാരി, ഒബ്സര്‍വര്‍ എന്നിവരുടെ വാഹനങ്ങള്‍ വിവേകാന്ദ പ്രതിമയുടെ സമീപത്ത് പാര്‍ക്ക് ചെയ്യാം. കൗണ്ടിങ് ഹാളില്‍ മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. യമുന ബ്ലോക്കില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച അതോറിറ്റി ലെറ്റർ ലഭിച്ച മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കും. കൗണ്ടിങ് ഏജന്റുമാര്‍ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചാല്‍ അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ പാടില്ലെന്ന് കലക്ടര്‍ പറഞ്ഞു. കൗണ്ടിങ് ചുമതലയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കു ഭക്ഷണ വിതരണ സംവിധാനം ഒരുക്കും. എല്ലാവരേയും സുരക്ഷ പരിശോധന നടത്തിയ ശേഷമേ കൗണ്ടിങ് ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി പി. ബിജോയി പറഞ്ഞു.
ജില്ല പോലീസ് മേധാവി പി. ബിജോയ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. അഖില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ഡി.വൈ.എസ്.പിമാരായ ആര്. ഹരിപ്രസാദ്, എ.വി. ജോണ്‍, തഹസില്‍ദാര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, എം. മായ, സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന് മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, അര്ജുനന് തായലങ്ങാടി, അഡ്വ. ബി.എം. ജമാല്‍ പട്ടേല്‍, കെ.എ. മുഹമ്മദ് ഹനീഫ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, രഞ്ജിത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മനോജ് കുമാര്‍, പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
സുഗമമാക്കാൻ സഹകരിക്കണം -കലക്ടർ
കാസർകോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ രേഖ പൊലീസ് പരിശോധിച്ചാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങൾക്കും പാസ് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

