വി.എൻ. ഹാരിസ് ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ല പ്രസിഡൻറ്
text_fieldsവി.എൻ. ഹാരിസ്, ബഷീർ ശിവപുരം
കാസർകോട്: ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറായി വി.എൻ. ഹാരിസിനെയും സെക്രട്ടറിയായി ബഷീർ ശിവപുരത്തെയും തിരഞ്ഞെടുത്തു.
കെ.ഐ. അബ്ദുൽ ലത്തീഫ് (വൈസ് പ്രസി), വി.സി. ഇഖ്ബാൽ, ബി.കെ. മുഹമ്മദ് കുഞ്ഞി (അസി. സെക്രട്ടറി), ബി.എം. അബ്ദുല്ല (ഇസ്ലാമിക സമൂഹം), കെ.പി. ഖലീലുറഹ്മാൻ നദ്വി (ഖുർആൻ സ്റ്റഡി സെൻറർ), പി.എം.കെ. നൗഷാദ് (മലർവാടി), യു.സി. മുഹമ്മദ് സാദിഖ് (ടീൻ ഇന്ത്യ), സി.എ. മൊയ്തീൻ കുഞ്ഞി (ജനസേവനം), എം.ടി.പി. മുസ്തഫ (പ്രസിദ്ധീകരണങ്ങൾ), ഷഫീക്ക് നസറുല്ല (മീഡിയ), സി.എ. യൂസുഫ് (സോഷ്യൽ മീഡിയ), കെ.കെ. ഇസ്മായിൽ, പി.കെ. അബ്ദുല്ല, ടി.കെ. അഷറഫ് (വകുപ്പ് കൺ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഏരിയ പ്രസിഡൻറുമാരായി പി.എസ്. അബ്ദുല്ലക്കുഞ്ഞി (കുമ്പള), അബ്ദുൽ സലാം എരുതുംകടവ് (കാസർകോട്), കെ. മുഹമ്മദ് ഷാഫി (കാഞ്ഞങ്ങാട്), വി.പി.പി. മുഹമ്മദ് കുഞ്ഞി (പടന്ന), സഈദ് ഉമർ (തൃക്കരിപ്പൂർ) എന്നിവരെയും ഇസ്മായിൽ പള്ളിക്കര (സോളിഡാരിറ്റി), അബ്ദുൽ നാഫിഹ് (എസ്.ഐ.ഒ) എന്നിവരെ ജില്ല സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. മേഖല നാസിമുമാരായ വി.പി. ബഷീർ, യു.പി. സിദ്ദീഖ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

