വില്ലേജ് അദാലത്ത്; കലക്ടര്‍ ബേളൂര്‍ വില്ലേജ് ഓഫിസ് സന്ദര്‍ശിച്ചു
text_fieldsവില്ലേജ് അദാലത്തിന്റെ ഭാഗമായി കലക്ടര്‍ കെ. ഇമ്പശേഖര്‍ ബേളൂര്‍ വില്ലേജ് ഓഫിസ് സന്ദര്‍ശിച്ചപ്പോൾ
ബേളൂർ: വില്ലേജ് അദാലത്തിന്റെ ഭാഗമായി ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ വെള്ളരിക്കുണ്ട് താലൂക്കിലെ ബേളൂര്‍ വില്ലേജ് ഓഫിസ് സന്ദര്‍ശിച്ചു.
പൊതുജനങ്ങളില്‍നിന്ന് 35 പരാതികള്‍ സ്വീകരിച്ചു. ഭൂമി പ്രശ്നം, പട്ടയം, ക്വാറി, വഴിത്തര്‍ക്കം, റേഷന്‍കാര്‍ഡ് തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് കലക്ടര്‍ക്ക് മുന്നിലെത്തിയത്. ഒടയന്‍ചാല്‍ നായ്ക്കയംതട്ടില് ക്വാറിക്ക് അനുമതി നല്‍കരുതെന്ന് കാണിച്ച് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പ്രദേശവാസികളും പരാതി നല്കി. അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് അദാലത്തില്‍ അറിയിച്ചു. പട്ടയം ആവശ്യപ്പെട്ട് നാലു പേര് അദാലത്തിലെത്തി. പട്ടയം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് താലൂക്കില്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്കി.

