സ്കൂൾ റോഡിൽ വാഹനങ്ങൾ; പരാതിയുമായി വ്യാപാരികൾ
text_fieldsകുമ്പള സ്കൂൾ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ
നിർത്തിയിടുന്നതുമൂലം അനുഭവപ്പെടുന്ന ഗതാഗതതടസ്സം
മൊഗ്രാൽ: കുമ്പള സ്കൂൾ റോഡിൽ തലങ്ങും വിലങ്ങും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ഗതാഗതതടസ്സം നേരിടുന്നതായി പരാതി. കുമ്പള ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ റോഡിൽ ഓവുചാലിന് സംരക്ഷണഭിത്തിയും കോൺഗ്രീറ്റ് മൂടിയും സ്ഥാപിച്ചിരുന്നു.
ഇത് ഉയരംകൂട്ടി നിർമിച്ചതുമൂലം ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് റോഡിൽതന്നെയായി. പാർക്ക് ചെയ്യുന്ന വാഹനങ്ങളാകട്ടെ ഒതുക്കിയിടുന്നുമില്ല. ഇത് ഗതാഗതതടസ്സത്തിന് കാരണമാവുകയാണ്.വ്യാപാരികളും ജോലിക്കാർക്കും പുറമെ മംഗളൂരു, കാസർകോട് ഭാഗങ്ങളിലേക്ക് കോളജുകളിലേക്ക് പോകുന്ന വിദ്യാർഥികളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്കൂൾ റോഡിൽതന്നെയാണ്.
അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ചരക്കുലോറികൾക്കും ഓട്ടോകൾക്കും റോഡിൽ തടസ്സംനേരിടുന്നു. ജൂൺ ആദ്യവാരം സ്കൂൾ-കോളജുകൾ തുറക്കുന്നതോടെ ഇരു ചക്ര വാഹനങ്ങളുടെ എണ്ണം കൂടും. ഇത് വലിയ ഗതാഗതസ്തംഭനത്തിന് കാരണമാകുമെന്ന് വ്യാപരികൾക്ക് ആശങ്കയുണ്ട്.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കുമ്പള പൊലീസ്, കുമ്പള ഗ്രാമപഞ്ചായത്ത് എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

