വാക്സിനേഷൻ: ഉയരങ്ങളിൽ കാസർകോട്
text_fieldsകാസർകോട്: കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ കാസർകോട് ഏറെ മുന്നിൽ. 45നും 60നും ഇടയിലുള്ള പ്രായക്കാരിൽ നൂറ് ശതമാനം പേരും വാക്സിൻ സ്വീകരിച്ചു. 60ന് മുകളില്‍ പ്രായമുള്ള 94 ശതമാനം പേരും 18നും 45നും ഇടയിലുള്ളവരിൽ 61 ശതമാനം പേരും വാക്സിൻ എടുത്തു. സെപ്റ്റംബര്‍ 12 വരെയുള്ള കണക്കാണിത്.
കോവിഡ് കൂടുതൽ 18-45 പ്രായക്കാരിൽ
61 ശതമാനം ആളുകള്‍മാത്രം വാക്സിന്‍ സ്വീകരിച്ച 18-45 വയസ്സിന് ഇടയിലുള്ളവരിലാണ് നിലവില്‍ രോഗബാധ കൂടുതല്‍. ജില്ലയിലെ മൊത്തം കോവിഡ് രോഗികളുടെ 50 ശതമാനവും ഈ പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരാണ്. പ്രവര്‍ത്തന മേഖല തിരിച്ചുള്ള കണക്കുകളില്‍ കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ്. 29 ശതമാനം വിദ്യാര്‍ഥികളിലും 18 ശതമാനം കോളജ് വിദ്യാര്‍ഥികളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടമ്മമാര്‍ക്കിടയിലും രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് 48 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
ജില്ലയിൽ വെള്ളിയാഴ്ച കോവിഷീൽഡ് നൽകുന്നതിന് 45 കേന്ദ്രങ്ങളിലും കോവാക്സിൻ നൽകുന്നതിന് മൂന്ന് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
ഓൺലൈൻ വഴിയും സ്പോട്ട് അഡ്മിഷൻ വഴിയും വാക്സിൻ നൽകും. സ്പോട്ട് അഡ്മിഷൻ വഴി വാക്സിൻ ലഭിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെയോ ആശ പ്രവർത്തകരെയോ ബന്ധപ്പെടണം. ഫോൺ: 9061076590.
280 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കുറച്ച് കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി കാസർകോട്. സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ജില്ലയിൽ രേഖപ്പെടുത്തുന്നത്. വാക്സിൻ എടുത്തവരുടെ എണ്ണത്തിലുള്ള വർധനയാണ് കോവിഡ് കുറയാൻ പ്രധാന കാരണം. ബുധനാഴ്ച 280 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. 320 പേര്‍ നെഗറ്റിവായി. നിലവില്‍ 3838 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 503 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15733 പേരാണ്. 1,30,455 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 125553 പേരും രോഗമുക്തി നേടി.