Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഫോൺ നമ്പർ നൽകി വാക്സിനെടുക്കൽ വ്യാപകം
text_fieldsbookmark_border
ചെറുവത്തൂർ: തെൻറ ഫോൺ നമ്പറിൽനിന്ന് ആന്ധ്ര സ്വദേശി വാക്സിനേഷൻ ചെയ്തതായി പരാതി. കയ്യൂർ വെള്ളാട്ടെ രഞ്ജിത്തിെൻറ ഫോൺ നമ്പർ ഉപയോഗിച്ചാണ് ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ആൻഡില ലാലിത വാക്സിൻ എടുത്തത്. വാക്സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റിനായി മൈ ഗവ. കൊറോണ ഹെൽപ് െഡസ്ക് മുഖേന ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാർ അല്ലാത്ത വ്യക്തിയും വാക്സിനേഷൻ എടുത്തതായി അറിഞ്ഞത്. ആന്ധ്ര സ്വദേശിയുടെ 2021 ജൂണിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പലരും വ്യാജ ഫോൺ നമ്പറുകൾ നൽകി വ്യാപകമായി വാക്സിനേഷൻ നടത്തിയതായി സംശയമുയർന്നിട്ടുണ്ട്.
Next Story

