Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല വികസനസമിതി യോഗം; വികസന പ്രവൃത്തികളുടെ പുരോഗതി അറിയിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

text_fields
bookmark_border
നീലേശ്വരത്തെ പൈതൃകനഗരമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണം
ജില്ല വികസനസമിതി യോഗം; വികസന പ്രവൃത്തികളുടെ പുരോഗതി അറിയിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി
cancel
camera_alt

രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: വികസനപ്രവൃത്തികളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ കൃത്യമായി അറിയിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ല വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ ചന്ദ്രഗിരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളില്‍ എം.പി വിശദീകരണം തേടി. പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഒക്ടോബര്‍ 15നകം ബി.സി പ്രവൃത്തികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

നീലേശ്വരത്തെ പൈതൃകനഗരമായി പ്രഖ്യാപിക്കുന്നതിന് സാംസ്‌കാരികവകുപ്പുമായും പുരാവസ്തുവകുപ്പുമായും ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഉപ്പള കെ.എസ്.ഇ.ബി സെക്ഷന്‍ വിഭജന നടപടികള്‍ വേഗത്തിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഓരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കമ്യൂണിറ്റി ഹാള്‍ ഉടന്‍ തുറക്കണം. കര്‍ണാടക വനാതിര്‍ത്തിയിലെ പനത്തടി പഞ്ചായത്തിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളിലും വിശദീകരണം തേടി.

കല്ലപ്പള്ളി മാമ്പളം ഭാഗത്തെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള സോളാര്‍ തൂക്കുവേലിയുടെയും പരിയാരം കൂവക്കാട് തൂക്കുവേലിയുടെയും പ്രവൃത്തി ആരംഭിച്ചതായും ഇവ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും തകര്‍ന്നുകിടക്കുന്ന കല്ലപ്പള്ളി ഭാഗത്തെ സോളാര്‍ വേലി നന്നാക്കുന്നതിന് റീ ടെൻഡര്‍ ചെയ്യുമെന്നും ഡി.എഫ്.ഒ മറുപടി നല്‍കി. മീഞ്ച, പൈവളിഗെ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജോഡ്കല്ലിലേക്കുള്ള പാലം പുനര്‍നിര്‍മിക്കണമെന്ന എം.പിയുടെ ആവശ്യത്തില്‍, ഉടന്‍ ഡി.പി.ആര്‍ തയാറാക്കാന്‍ ചെറുകിട ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ല കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍ദേശം നല്‍കി.

മഞ്ചേശ്വരത്തെ ദേശീയപാത പ്രശ്നത്തിൽ പ്രത്യേക യോഗം ചേരണം: എ.കെ.എം. അഷ്റഫ്

മഞ്ചേശ്വരം: മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടുകളും ഗതാഗതക്കുരുക്കും ബസ് വെയ്റ്റിങ് ഷെഡുകള്‍ പൊളിച്ചുമാറ്റിയതിനെതുടര്‍ന്നുള്ള പ്രയാസങ്ങളും പൊടിശല്യവും സര്‍വിസ് റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം എ.കെ.എം. അഷ്റഫ് എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എ, ജില്ല കലക്ടര്‍, ദേശീയപാത അധികൃതര്‍ എന്നിവരുടെ സംയുക്തയോഗം പ്രത്യേകമായി ചേരാന്‍ തീരുമാനിച്ചു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ കുമ്പള അരിക്കാടി കടവത്ത് ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം: കല്ലട്ര മാഹിൻ

കാസർകോട്: ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും പരിഹാരപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ ബേവിഞ്ചയിലെ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നിര്‍മാണ കമ്പനി ഉറപ്പുനല്‍കി. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ പുതിയ ബാച്ച് വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ അവര്‍ക്ക് താൽക്കാലികമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് പ്രവര്‍ത്തനം നടത്തുക. ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജെ.പി.എച്ച്.എന്‍ ഹോസ്റ്റല്‍ മാറ്റിസ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ സ്ഥലം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ജില്ല കലക്ടര്‍ നിർദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unnithan Seeks Updates on Development Works
Next Story