ഉണ്ണിത്താൻ ബസിൽ, ബാലകൃഷ്ണൻ മടപ്പുരയിൽ, അശ്വിനി ട്രെയിനിൽ
text_fields1. രാജ്മോഹൻ ഉണ്ണിത്താൻ കട്ടത്തടുക്കയിൽ ബസിൽ കയറി വോട്ട് അഭ്യർഥിക്കുന്നു 2. എം.വി. ബാലകൃഷ്ണൻ റെയിൽവേ മുത്തപ്പൻ മടപ്പുര ഉത്സവ 3. എം.എൽ. അശ്വിനി ട്രെയിനിൽ വോട്ടഭ്യർഥന നടത്തുന്നു
പരിസരത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട്: യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പര്യടനത്തിനിടയിൽ ബസ് യാത്രക്കാരുമായി വോട്ടഭ്യർഥന നടത്തി. എസ്.കെ.എസ്.എസ്.എഫ്. മഞ്ചേശ്വരം സോണിന്റെ നേതൃത്വത്തിൽ ഹൊസങ്കടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിലും പങ്കെടുത്തു.
പെർളയിൽ എൻമകജെ മണ്ഡലം യു.ഡി.എഫ് കൺവെൻഷനിലും കട്ടത്തടുക്കയിലും, സീതാംഗോളിയിലും യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിലും പങ്കെടുത്തു. പുത്തിഗെ മുഹിമാത്ത്, കുമ്പള ഐ.എച്ച്.ആർ.ഡി കോളജ് എന്നിവിടങ്ങളിൽ വിദ്യാർഥികളോടും അധ്യാപകരോടും വോട്ടഭ്യർഥന നടത്തി.
കുമ്പളയിൽ യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു. പാരെ ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി. ഉപ്പളയിൽ സ്ഥാനാർഥി പര്യടനം സമാപിച്ചു.
എ.കെ.എം അഷ്റഫ്, ജെ.എസ്. സോമശേഖര, കല്ലട്ര മാഹിൻ ഹാജി, സി.ടി. അഹമ്മദലി, എം. അബ്ബാസ്, എം.ബി. യൂസഫ്, അസീസ് മരിക്കെ, മഞ്ജുനാഥ ആൽവ, അസിസ് കളത്തൂർ, അർഷാദ് വോർക്കാടി, ഡി.എം. കെ മുഹമ്മദ്, മുഹമ്മദ് മജാൽ, ഷാനിദ് കയ്യംകൂടൽ, ബി.എസ്. ഗാഭീർ, ലക്ഷ്മണ പ്രഭു, ലോക് നാഥ ഷെട്ടി, സൈഫുള്ള തങ്ങൾ, പി.പി. അബൂബക്കർ, രവി പൂജാരി, പ്രത്യു ഷെട്ടി, ബി.എൻ. മുഹമ്മദാലി, അഷ്റഫ് കർലെ, എ.കെ. ആരിഫ്, സിദ്ധിക്ക് എം. മുസ്തഫ, കമലാക്ഷി എന്നിവർ അനുഗമിച്ചു.
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ചെവ്വാഴ്ച കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു പര്യടനം. കാഞ്ഞങ്ങാട് റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ ഉത്സവമായിരുന്നു. ഉത്സവത്തിനെത്തിയവരോടും മടപ്പുരയിലെ രവി മടയനോടും വോട്ടഭ്യർഥിച്ചു. സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാന വ്യക്തിത്വങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിച്ച് വോട്ടഭ്യർഥന നടത്തിയാണ് ചെവ്വാഴ്ചത്തെ പര്യടനം പൂർത്തിയാക്കിയത്.
കാഞ്ഞങ്ങാട് നഗരസഭാ, അജാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും സന്ദർശനം. ഇതിനിടയിൽ മരണവീടുകളിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും സമയം കണ്ടെത്തി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ പി. അപ്പുക്കുട്ടൻ, അഡ്വ കെ. രാജ്മോഹൻ, ബിൽടെക് അബ്ദുല്ല, മുലക്കണ്ടം അബ്ദുല്ല, സേതുകുന്നുമ്മൽ, വി. തുളസി, മൂലക്കണ്ടം പ്രഭാകരൻ, കാറ്റാടി കുമാരൻ, എൻ. വി ബാലൻ, എം.വി. നാരായണൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
പയ്യന്നൂർ: ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനി മഞ്ചേശ്വരം മുതൽ പയ്യന്നൂർ വരെയും തിരിച്ചും ട്രെയിൻ പര്യടനം നടത്തി. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ജീവനക്കാരെയും റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരെയും പ്രീ-പെയിഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരെയും കണ്ട് വോട്ടഭ്യർഥന നടത്തി.
ബി.ജെ.പി പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണന്റെ പയ്യന്നൂരിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. ബി.ജെ.പി കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ, മനുലാൽ മേലത്ത്, ധനഞ്ജയൻ മധൂർ, എ.കെ. രാജഗോപാലൻ മാസ്റ്റർ, അഞ്ജു ജോസ്റ്റി, മധു കവ്വായി, ബിജെപി സുരേഷ് കേളോത്ത് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

