Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉള്ളാൾ സ്വദേശി ഒമാനിൽ കടലിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

text_fields
bookmark_border
ഉള്ളാൾ സ്വദേശി ഒമാനിൽ കടലിൽ വീണ് മരിച്ചു; ഒരാളെ കാണാതായി
cancel

മംഗളൂരു: ഉള്ളാൾ സ്വദേശിയായ യുവാവ് ഒമാനിൽ കടലിൽ വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊടെപുരയിലെ സമീർ (25) ആണ് മരിച്ചത്. കടലിൽ വീണ അലെകളയിലെ റിസ്വാനെ (25) രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സമീർ. റിസ്വാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. ഇരുവരും രണ്ടു വർഷമായി ഒമാനിലെ സമുദ്രോൽപ്പന്ന ഭക്ഷ്യവിഭവ ഫാക്ടറിയിൽ ജോലിക്കാരാണ്. ഒഴിവുദിനത്തിൽ സായാഹ്നം ചെലവഴിക്കാൻ ദുക്ഹം കടൽത്തീരത്തീരത്ത് എത്തിയതായിരുന്നു.

റിസ്വാൻ തെന്നി കടലിൽ വീണു. രക്ഷിക്കാൻ ചാടിയ സമീറും അപകടത്തിൽപെടുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ഇതുവരെ ലഭിച്ച വിവരം. സമീറിൻെറ വിവാഹം ഉറപ്പിച്ച് നാട്ടിൽ വരാനുള്ള തയാറെടുപ്പിനിടെയാണ് ദുരന്തം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ullal native falls to sea in Oman and died
Next Story