ഉഡുപ്പി-കരിന്തളം വൈദ്യുതി ലൈൻ: കർഷകർക്ക് അനുകൂല തീരുമാനം -മന്ത്രി
text_fieldsമന്ത്രി കെ. കൃഷ്ണൻ കുട്ടി
കാഞ്ഞങ്ങാട്: ഉഡുപ്പി-കരിന്തളം 400 കെ.വി ലൈൻ നിർമാണത്തിന്റെ ഭാഗമായി കർഷകർക്ക് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രത്യേക പാക്കേജ് തയാറാക്കി കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് യോഗത്തിൽ സംബന്ധിച്ച ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള എം.എൽ.എമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
ഉഡുപ്പി-കരിന്തളം 400 കെ.വി ലൈൻ നിർമാണത്തിന്റെ ഭാഗമായി കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇ. ചന്ദ്രശേഖരൻ എം.എൽ.എ കഴിഞ്ഞ ദിവസം മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സജി ജോസഫ്, സണ്ണി ജോസഫ്, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എ.കെ.എം അഷറഫ് എന്നിവരും കെ.എസ്.ഇ.ബി ഡയറക്ടർമാരായ എസ്.ആർ. ആനന്ദ്, വി.ആർ. ഹരി, സുരേഷ് കുമാർ, ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡ് അധികൃതർ രൺവീർ സിങ്, എ.എസ്. ജോർജ് കുട്ടി എന്നിവരും പങ്കെടുത്തു. കാസർകോട് കലക്ടർ ഓൺലൈനായും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

