1.86 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsരാകേഷ് ലാമ, വിനോദ്
കാസർകോട്: നഗരത്തിലെ ലോഡ്ജിൽനിന്ന് 1.86 കിലോ കഞ്ചാവുമായി അസം സ്വദേശി അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ. അസം ചപ്പാത്തലി ഡിബോർഗ സ്വദേശി രാകേഷ് ലാമ (28), മലപ്പുറം പൊന്നാനി കാഞ്ഞിരംമുക്ക് മാനഞ്ചേരിയിലെ കെ.സി. വിനോദ് (27) എന്നിവരാണ് ജില്ല പൊലീസിന്റെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
കാസർകോട് സി.ഐ പി. അജിത്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മുറിയിൽ പരിശോധന നടത്തിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ ഏജൻറുമാർക്ക് കൈമാറാൻ എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിഷ്ണു പ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ രാകേഷ്, സുനിൽ, ഉണ്ണികൃഷ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

