Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലോറിയും വാനും...

ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

പരപ്പ ടൗണിൽ കൂട്ടിയിടിച്ച ലോറിയും വാനും

നീലേശ്വരം: പരപ്പ ടൗണിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭക്ഷ്യസാധനങ്ങൾ കയറ്റിവന്ന വാനും മരം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സിവിൽ സപ്ലൈസ് അസി. മാനേജർ പി. രവീന്ദ്രൻ, ഡ്രൈവർ അടുക്കത്ത് പറമ്പിലെ സതീഷ് ചന്ദ്രൻ എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ പരപ്പ ടൗണിൽ കാരുണ്യ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. മരം കയറ്റിവരുകയായിരുന്ന കെ.പി വുഡ്സിന്റെ കെ.എൽ 60 എൻ 3602 ലോറിയും സിവിൽ സപ്ലൈസ് കോർപറേഷൻ കെ.എൽ 60 എം 2264 വാഹനവുമാണ് കൂട്ടിയിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasarkodelocalnewsaccidant
News Summary - Two people were injured in a collision between a truck and a van
Next Story