മഞ്ചേശ്വരത്ത് എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsസയ്യിദ് അഫ്രീദ്, മുഹമ്മദ് ഷമീർ
കുമ്പള: മഞ്ചേശ്വരത്ത് എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മിയാപദവ് ബേരിക്ക സ്വദേശി സയ്യിദ് അഫ്രീദ് (25), ബദരിയ ഹൗസിൽ എസ്. മുഹമ്മദ് ഷമീർ (24) എന്നിവരാണ് വ്യാഴാഴ്ച രാത്രി അറസ്റ്റിലായത്. മീഞ്ച കുളവയലിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. 74.8 ഗ്രാം എം.ഡി.എം.എ സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. വിൽപനക്ക് കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ലഹരി വ്യാപാരമാണ് ഇരുവർക്കുമുള്ളത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽപന നടത്തുന്ന ഇവരെ മാസങ്ങളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കർണാടക, കേരള സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന ശൃംഖലകളാണിവരെന്ന് പൊലിസ് പറയുന്നു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഐ.പി.എസിന്റെ മയക്കുമരുന്നിന് എതിരെ സേഫ് കാസർകോട് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ പിടിയിലായത്. കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ.എസ്.ഐ സദൻ, സി.പി.ഒമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

