എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsഎം.ഡി.എം.എ കേസിലെപ്രതികൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ വാഹനപരിശോധന നടത്തവെ കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാൽ നഗറിലെ മുഹമ്മദ് മഷ്ഹൂഹ് (27), ചിത്താരി ചേറ്റുകുണ്ടിലെ സി.എച്ച്. ഷക്കീർ (35) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടിക്കുളം സംസ്ഥാനപാതയിൽനിന്ന് കഴിഞ്ഞദിവസം വൈകീട്ടാണ് 0.95 ഗ്രാം എം.ഡി.എം.എയുമായി ബേക്കൽ പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ എസ്.ഐ എം.എൻ. മനുകൃഷ്ണൻ, പി. ഹരീഷ്, പൊലീസുകാരായ പി. റോജൻ, ജിജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

