Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസു​നാ​മി റെ​ഡി...

സു​നാ​മി റെ​ഡി പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
സു​നാ​മി റെ​ഡി പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel

കാ​സ​ർ​കോ​ട്​: സു​നാ​മി ദു​ര​ന്ത​സാ​ധ്യ​ത​ നേ​രി​ടാ​ൻ തീ​ര​ദേ​ശ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​നാ​മി റെ​ഡി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് തീ​ര​ദേ​ശ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യു​നെ​സ്‌​കോ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് സു​നാ​മി റെ​ഡി. പാ​രി​സ്ഥി​തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ​പ​റ​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ആ​റ് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ത​ദ്ദേ​ശ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍സി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. സു​നാ​മി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ള്‍, ഭൂ​പ​ട​ങ്ങ​ള്‍, അ​വ​ബോ​ധ​ന ക്ലാ​സു​ക​ള്‍, മോ​ക് ഡ്രി​ല്ലു​ക​ള്‍ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സൂ​ച​ക​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി തീ​ര​ദേ​ശ ഗ്രാ​മ​ത്തി​ന് 'സു​നാ​മി റെ​ഡി' സാ​ക്ഷ്യ​പ​ത്രം ന​ല്‍കു​ന്ന അ​ന്താ​രാ​ഷ്ട്ര പ​ദ്ധ​തി​യാ​ണി​ത്. യു​നെ​സ്‌​കോ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ന്റ​ര്‍ ഗ​വ. ഓ​ഷ്യ​നോ​ഗ്രാ​ഫി​ക് ക​മീ​ഷ​നാ​ണ് അം​ഗീ​കാ​രം ന​ല്‍കു​ന്ന​ത്. അ​ടു​ത്ത​വ​ര്‍ഷം ഡി​സം​ബ​റോ​ടെ യു​നെ​സ്‌​കോ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ന്തി​മ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. വ​ലി​യ​പ​റ​മ്പ ബീ​ച്ചി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ.​ഡി.​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി. ​ശ്യാ​മ​ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​അ​നി​ല്‍കു​മാ​ര്‍, ഇ.​കെ. മ​ല്ലി​ക, ഖാ​ദ​ര്‍ പാ​ണ്ട്യാ​ല, കെ. ​മ​നോ​ഹ​ര​ന്‍, സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്രേം​ജി പ്ര​കാ​ശ് സ്വാ​ഗ​ത​വും എ​ന്‍. മ​ണി​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tsunami scheme
News Summary - Tsunami ready plan started
Next Story