ട്രെയിൻ യാത്ര ദുരിതം; പ്രതിഷേധമിരമ്പി എ.ഐ.ടി.യു.സി റെയിൽവേ സ്റ്റേഷൻ മാർച്ച്
text_fieldsകാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ മാർച്ച് സി.പി.ഐ സംസ്ഥാന
അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ട്രെയിൻ യാത്ര ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി എ.ഐ.ടി.യു.സി നേതൃത്വത്തില്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ചിൽ പ്രതിഷേധമിരമ്പി. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ റെയിവേ സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിൽ നൂറു കണക്കിന് തൊഴിലാളികൾ അണിനിരന്നു.
റെയില്‍വേ സ്റ്റേഷന്‍ വികസനം ത്വരിതപ്പെടുത്തുക, ജില്ലയോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കുക, യാത്രാക്ലേശം പരിഹരിക്കുക, തത്ക്കാല്‍ റിസര്‍വേഷന്‍ ലഭ്യത കാര്യക്ഷമമാക്കുക, കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടികള്‍ മംഗളൂരു വരെ നീട്ടുക, റിസര്‍വേഷന്‍ കൗണ്ടറുകളുടെയും ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാർച്ച് നടത്തിയത്.
കാസര്‍കോട് നടത്തിയ മാര്‍ച്ച് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് കെ. കൃഷ്ണൻ അധ്യക്ഷ വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു, മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമൻ, സുധാകര വിദ്യാഗിരി എന്നിവർ സംസാരിച്ചു.
പാമു സെമിർ, തുളശിധരൻ ബളാനം, നാരായണൻ മൈലൂല, ലക്ഷ്മി ചെട്ടുംകുഴി, രേണുക ഭാസ്കരൻ, വിനീത്, ദുർഗേശ്വരി തുടങ്ങിയർ നേതൃത്വം നൽകി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ബിജു ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നടത്തിയ മാര്‍ച്ച് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ. ശാർങ്ങാധരൻ അധ്യക്ഷത വഹിച്ചു.
ഗംഗാധരൻ പള്ളിക്കാപ്പിൽ, മുൻ എം.എൽ.എ എം. കുമാരൻ, രാഘവൻ കപ്പള്ളി, എൻ. ബാലകൃഷ്ണൻ, ഒ. ബാലൻ എന്നിവർ സംസാരിച്ചു. മഞ്ചേശ്വരത്ത് എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എസ്. രാമചന്ദ്ര അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ബി.വി. രാജൻ, ജയറാം, മസ്തഫ കടമ്പാർ, ബി. സുകുമാരൻ എന്നിവർ സംസാരിച്ചു.
നീലേശ്വരത്ത് എ.ഐ.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബങ്കളം കുഞ്ഞികൃഷ്ണൻ, മഹിള സംഘം ജില്ല സെക്രട്ടറി പി. ഭാർഗവി, സി.പി.ഐ ജില്ല കൗൺസിൽ അംഗം മുകേഷ് ബാലകൃഷ്ണൻ, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. രാഘവൻ എന്നിവർ സംസാരിച്ചു.
വി.വി. സുനിത, രാജൻ പൊതാവൂർ, എം.വി. ചന്ദ്രൻ, സി. രാഘവൻ, രാജേഷ് കുന്നത്ത്, പി.വി. മിനി, എൻ. രതീഷ്, ടി.കെ. പ്രതീഷ്, കെ. സുന്ദരൻ, എം. ഗണേശൻ, കെ. പ്രമീത, സുഭാഷ് ചീമേനി, ടി.വി. നരേന്ദ്രൻ, കെ. യശോദ എന്നിവർ മാര്‍ച്ചിന് നേതൃത്വം നൽകി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രമേശൻ കാര്യങ്കോട് സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂരില്‍ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി.വി. വിജയരാജ് അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, കെ. മധുസൂദനൻ, എം.പി. ബിജീഷ്, എം. വി. രാജൻ, രവീന്ദ്രൻ മാണിയാട്ട്, ഇ. അജേഷ്, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

