എയിംസ്: നിരാഹാര സമരത്തിന് ഇന്നേക്ക് 20 ദിനം
text_fieldsഎയിംസ് ജനകീയ കൂട്ടായ്മയുടെ 19ാം ദിനത്തിലെ നിരാഹാര സമരം സലാം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: കേന്ദ്രം പ്രഖ്യാപിച്ച എയിംസ് കാസർകോടിന് വേണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിന് തിങ്കളാഴ്ച ഇരുപതാം ദിവസം. കാസർകോടിെൻറ പേര് ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് സമരം ശക്തമാക്കുന്നത്.
പുതിയ ബസ്സ്റ്റാൻഡിനു സമീപം 19ാം ദിനത്തിൽ 'കോലായ്' കലാ സാംസ്കാരിക വേദിയാണ് സമരം ഏറ്റെടുത്തത്. കോലായ് പൈതൃക കൂട്ടായ്മ നേതാവ് ഉസ്മാൻ കടവത്തിന്റെ അധ്യക്ഷതയിൽ സലാം കുന്നിൽ ഉദ്ഘാടനം ചെയ്തു. സ്കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം, ഹമീദ് കോളിയടുക്കം, റഹീം ബള്ളൂർ, ശരീഫ് സാഹിബ്, മാഹിൻ ലോഫ്, ഹമീദ് കന്നം, മജീദ് പള്ളിക്കാൽ, ഇസ്മായിൽ ഷേക്ക്, ഷാഫി കല്ലുവളപ്പിൽ, ഉസൈൻ ഭാരത്, ഗണേശൻ അരമങ്ങാനം, ബഷീർ കൊല്ലംപാടി, മുഹമ്മദ് ഈച്ചിലങ്കാൽ, പി.എം. കബീർ, താജുദ്ദീൻ ചേരൈങ്ക, ബഷീർ കൊല്ലംപാടി, ജി. സതീഷ് കുമാർ, വിജയ കുമാർ, മുഹമ്മദ് അലി, സലിം ചൗക്കി, കരിം ചൗക്കി, കെ.ജെ. സജി, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, ആനന്ദൻ പെരുമ്പള, സൂര്യനാരായണ ഭട്ട്, ഡോ. മേഘ, റഹീം നെല്ലിക്കുന്ന്, ഇ.എം. ഖദീജ, സുഹറ കരീം, റാംജി തണ്ണോട്ട് എന്നിവർ സംസാരിച്ചു.
ഉസ്മാൻ കടവത്ത്, സ്കാനിയ ബെദിര, യു.എം. ഷാഫി പള്ളങ്കോട്, കെ.ബി.എം. ഷെരീഫ് കാപ്പിൽ, സതീഷ് കുമാർ കള്ളാർ, വിജയ കുമാർ കള്ളാർ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഉപവസിച്ചത്.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതം പറഞ്ഞു. മർച്ചന്റ്സ് യൂത്ത് വിങ് നേതാവ് നിസാർ നാരങ്ങനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.
നാളെ ദയാബായി നിരാഹാരമിരിക്കും
കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി എത്തും. ബുധനാഴ്ച ഇവർ പന്തലിൽ നിരാഹാരമിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ദയാബായി നിരാഹാരമിരിക്കും. തുടർ ദിവസങ്ങളിലും എയിംസ് ജനകീയ കൂട്ടായ്മയുടെ വിവിധ പരിപാടികളിൽ ഇവർ പങ്കെടുക്കും.