Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിയമസഭയിൽ പ്രഖ്യാപിച്ച...

നിയമസഭയിൽ പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ സബ് ട്രഷറി വിസ്മൃതിയിൽ

text_fields
bookmark_border
Thrikkaripur Sub Treasury
cancel
camera_alt

തൃ​ക്ക​രി​പ്പൂ​രി​ലെ അ​ട​ച്ചു​പൂ​ട്ടി​യ ഏ​കാം​ഗ ട്ര​ഷ​റി (ഫ​യ​ൽ ചി​ത്രം)

തൃ​ക്ക​രി​പ്പൂ​ര്‍: നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ച തൃ​ക്ക​രി​പ്പൂ​ർ സ​ബ് ട്ര​ഷ​റി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 2014 ജ​നു​വ​രി​യി​ല്‍ ബ​ജ​റ്റ് ച​ര്‍ച്ച​ക്കി​ടെ​യാ​ണ് അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി തൃ​ക്ക​രി​പ്പൂ​രി​ല്‍ സ​ബ് ട്ര​ഷ​റി അ​നു​വ​ദി​ച്ച​താ​യി കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം.​എ​ല്‍.​എ​യെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഏ​കാം​ഗ ട്ര​ഷ​റി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. 2004ലി​ലാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ട്ര​ഷ​റി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. മു​ഴു​വ​ന്‍ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ട​ത്തി​ന്റെ സ​മ്മ​ത​പ​ത്രം ഉ​ൾപ്പെ​ടെ തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ​ര്‍ക്കാ​രി​ലേ​ക്ക് സ​മ​ര്‍പ്പി​ച്ചി​ട്ടും സ​ബ് ട്ര​ഷ​റി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

അ​ഞ്ചോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ഓ​ഫി​സു​ക​ള്‍ക്ക് തൃ​ക്ക​രി​പ്പൂ​രി​ലെ സ​ബ് ട്ര​ഷ​റി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. മാ​സ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം ല​ഭി​ച്ചി​രു​ന്ന ഏ​കാം​ഗ ട്ര​ഷ​റി​യു​ടെ സേ​വ​നം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ച​ലാ​നി​ല്‍ ഫീ​സ് അ​ട​ക്കു​ന്ന​തി​നും നൂ​റു​ക​ണ​ക്കി​ന് പെ​ന്‍ഷ​ന്‍കാ​ര്‍ക്ക് വേ​ത​നം ല​ഭി​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. പ​ദ​വി ഉ​യ​ർ​ത്തി​ക്കി​ട്ടും എ​ന്ന പ്ര​തീ​ക്ഷ​ക​ള്‍ക്കി​ട​യി​ലാ​ണ് ഏ​കാം​ഗ ട്ര​ഷ​റി​യും അ​ട​ച്ചു​പൂ​ട്ടി​യ​ത്. ധ​ന​വ​കു​പ്പി​ന്റെ 2011 ആ​ഗ​സ്റ്റ് 24ന് ​ഇ​റ​ങ്ങി​യ 6538/11 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ 100 സ​ബ് ട്ര​ഷ​റി​ക​ള്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ തൃ​ക്ക​രി​പ്പൂ​രി​ലേ​ത് ഉ​ള്‍പ്പ​ടെ ഏ​കാം​ഗ ട്ര​ഷ​റി​ക​ള്‍ പൂ​ട്ടു​ക​യാ​യി​രു​ന്നു. യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യാ​ണ് സ​ബ് ട്ര​ഷ​റി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി വ​ക്കം പു​രു​ഷോ​ത്ത​മ​ന്‍ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​യി​ട​ക്ക് നൂ​റു ട്ര​ഷ​റി​ക​ള്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​പ്പോ​ഴും തൃ​ക്ക​രി​പ്പൂ​ര്‍ ത​ഴ​യ​പ്പെ​ട്ടു. പി​ന്നീ​ട് തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള യു.​ഡി.​എ​ഫ് പ്ര​തി​നി​ധി സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ട്ര​ഷ​റി ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍ത്ത കു​റി​പ്പു​ക​ളും ന​ല്‍കി​യി​രു​ന്നു. ട്ര​ഷ​റി ‘അ​നു​വ​ദി​ച്ച’ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് യു.​ഡി.​എ​ഫ് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യും ട്ര​ഷ​റി ‘കൊ​ണ്ടു​വ​രാ​ന്‍ പ്ര​യ​ത്‌​നി​ച്ച’ എം.​എ​ല്‍.​എ​യെ മു​ന്നി​ല്‍ നി​ര്‍ത്തി സി.​പി.​എ​മ്മും തൃ​ക്ക​രി​പ്പൂ​രി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkaripur Sub Treasury
News Summary - Thrikkaripur Sub Treasury Announced In Assembly In Oblivion
Next Story