17കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍
text_fieldsമുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍, എം.എസ്. അന്‍സാറുദ്ദീന്‍ തങ്ങള്‍,ടി.എസ്. മുഹമ്മദ് ജാബിര്‍
കാസര്‍കോട്: 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ കൂടി കാസർകോട് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ്. അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത് മന്‍സിലിൽ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരി സൈനബ മന്‍സിലിൽ ടി.എസ്. മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ എട്ടുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
17കാരിയെ കാമുകന് അറഫാത്ത് വിവാഹ വാഗ്ദാനം നല്കി ആദ്യം പീഡിപ്പിക്കുകയും പിന്നാലെ മറ്റുള്ളവര്‍ക്കുകൂടി കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടിയെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

