Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right16കാരിയെ പീഡിപ്പിച്ച...

16കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേര്‍കൂടി അറസ്​റ്റില്‍

text_fields
bookmark_border
16കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേര്‍കൂടി അറസ്​റ്റില്‍
cancel
camera_alt

വാസുദേവ ഗട്ടി, അബ്​ദുല്‍ അസീസ്, സുബ്ബ

കാസര്‍കോട്: ഉളിയത്തടുക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍കൂടി അറസ്​റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്​ദുല്‍ അസീസ് (38), കൂഡ്‌ലു കാനത്തിങ്കരയിലെ സുബ്ബ (58), ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി (50) എന്നിവരാണ് അറസ്​റ്റിലായത്.

കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്​റ്റിലായത്. പെണ്‍കുട്ടിയെ 14 വയസ്സു മുതൽ പീഡിപ്പിച്ചുവരുന്നതായാണ്​ പരാതി.

ചൈൽഡ്​ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടർന്ന്​ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. ഇനിയും പ്രതികളുടെ എണ്ണം കൂടിയേക്കാം.

Show Full Article
TAGS:crime against womenKasaragod
Next Story