Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെര്‍ക്കളയിലെ...

ചെര്‍ക്കളയിലെ പാല്‍കമ്പനിയിൽനിന്ന് മൂന്നുലക്ഷം കവർന്നു

text_fields
bookmark_border
stolen case
cancel
Listen to this Article

കാസർകോട്: ചെര്‍ക്കളയിലെ കര്‍ഷകശ്രീ പാല്‍വിതരണ കമ്പനിയുടെ ഓഫിസില്‍ കവര്‍ച്ച. വാതിൽ തകർത്ത് കയറിയ മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ച മൂന്നുലക്ഷത്തോളം രൂപ കവർന്നു. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം.

കാഷ്യര്‍ കുണ്ടംകുഴിയിലെ രജീഷ് ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്തനിലയിലായിരുന്നു. തുടര്‍ന്ന് കര്‍ഷകശ്രീയുടെ ജില്ല വിതരണക്കാരൻ ഇ. അബ്ദുല്ലക്കുഞ്ഞിയെയും വിദ്യാനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. രണ്ടുപേര്‍ അകത്തുകടന്ന് പണം മോഷ്ടിക്കുന്നതിന്റെയും ഒരാള്‍ പുറത്ത് നില്‍ക്കുന്നതിന്റെയും ദൃശ്യം സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

പുറത്തെ കാമറയുടെ വയര്‍ മുറിച്ചുമാറ്റിയ ശേഷമാണ് സംഘം കവര്‍ച്ച നടത്തിയത്. മുഖം തുണികൊണ്ട് മറച്ചിരുന്നു. ഓഫിസ് മുറിയില്‍ സൂക്ഷിച്ച പണം കവര്‍ന്നശേഷം ഫയലുകളും മറ്റും വാരിവലിച്ചെറിഞ്ഞ നിലയിലാണ്. വാതില്‍ തകര്‍ക്കാനുപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

Show Full Article
TAGS:Stolen case
News Summary - Three lakh was stolen from a dairy company
Next Story