Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപതിമൂന്നുകാരനെ...

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നുപേരെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
arrest
cancel

ഉ​ദു​മ: പ​തി​മൂ​ന്നു​കാ​ര​നെ ഓ​ട്ടോ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ദു​മ​യി​ലാ​ണ് സം​ഭ​വം. ഉ​ദു​മ ഈ​ച്ചി​ലി​ങ്കാ​ലി​ലെ പ​ള്ളി​യി​ല്‍ നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമിച്ചത്​.

കു​ട്ടി​യെ പി​ടി​ച്ച് ഓ​ട്ടോ​യി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത​റി​യോ​ടി വീ​ട്ടി​ല്‍ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഉ​ദു​മ വി​ല്ലേ​ജ് ഓ​ഫി​സി​ന് പി​റ​കു​വ​ശ​ത്തെ ഇ​ട​വ​ഴി​യി​ല്‍ ഓ​ട്ടോ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രെ ക​ണ്ട​തോ​ടെ ഓ​ട്ടോ​യി​ലു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​ര്‍ നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യി. ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വും കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യാ​യ, ഉ​ദു​മ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ രാ​ത്രി​കാ​ല മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ ബേ​ക്ക​ല്‍ പൊ​ലീ​സ് ര​ണ്ടു​പേ​രെ​യും ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി​പ്പോ​യ ആ​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ രാ​ത്രി വൈ​കി ഉ​ദു​മ​യി​ലെ ഒ​രു ബി​ല്‍ഡി​ങ്ങി​നു​മു​ക​ളി​ല്‍ ഒ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​യാ​ളെ​യും പൊ​ലീ​സി​ന് കൈ​മാ​റി. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം ന​ട​ന്ന പ്ര​ദേ​ശം മേ​ല്‍പ​റ​മ്പ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ പ്ര​തി​ക​ളെ മേ​ല്‍പ​റ​മ്പ് പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnap
News Summary - three in custody for tried to kidnap a 13-year-old boy
Next Story