Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംസ്ഥാന വനിത ഫുട്ബാൾ...

സംസ്ഥാന വനിത ഫുട്ബാൾ ടീമിൽ കാസർകോട് ജില്ലയിൽ നിന്ന് മൂന്നുപേർ

text_fields
bookmark_border
സംസ്ഥാന വനിത ഫുട്ബാൾ ടീമിൽ കാസർകോട് ജില്ലയിൽ നിന്ന് മൂന്നുപേർ
cancel
camera_alt

ജ്യോ​തി​രാ​ജ്,അ​ശ്വ​തി,അ​ഞ്ജി​ത

തൃ​ക്ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന ദേ​ശീ​യ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ൽ കാസർകോട്​ ജി​ല്ല​യി​ൽ ​നി​ന്ന് മൂ​ന്നു​പേ​ർ. ജി​ല്ല ക്യാ​പ്റ്റ​ൻ എം. ​അ​ഞ്ജി​ത, പി. ​അ​ശ്വ​തി, പി.​പി. ജ്യോ​തി​രാ​ജ് എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​െൻറ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. നീ​ലേ​ശ്വ​രം ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ അ​ഞ്ജി​ത ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ് ടീ​മം​ഗ​മാ​ണ്. ദേ​ശീ​യ താ​ര​മാ​യ ഇ​വ​ർ കാ​ലി​ക്ക​റ്റ് വാ​ഴ്സി​റ്റി താ​ര​മാ​ണ്. എം. ​മ​ണി-​എം.​ന​ളി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

അ​ഞ്ജി​ത​യോ​ടൊ​പ്പം റോ​യ​ൽ​സി​ൽ ക​ളി​ക്കു​ന്ന പി.​അ​ശ്വ​തി​യും ബ​ങ്ക​ള​ത്തു​നി​ന്നാ​ണ്. കാ​ലി​ക്ക​റ്റ് വാ​ഴ്സി​റ്റി താ​ര​മാ​യ അ​ശ്വ​തി​യും ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തു. പി.​ര​വീ​ന്ദ്ര​ൻ-​പി.​പി.​ര​ജ​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ. ഇ​രു​വ​രെ​യും നി​തീ​ഷ് ബ​ങ്ക​ള​മാ​ണ് പ​രി​ശീ​ലി​പ്പി​ച്ച​ത്. ഇ​ടു​ക്കി മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​ണ് ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ താ​രം പി.​പി. ജ്യോ​തി​രാ​ജ്. വ​ട​ക​ര ക​ട​ത്ത​നാ​ട് രാ​ജാ​സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി താ​ര​മാ​ണ്. ദേ​ശീ​യ ടീ​മം​ഗ​മാ​ണ്. ന​ജ്മു​ന്നി​സ​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഫു​ട്ബാ​ളി​ൽ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി​യ​ത്. പു​ഷ്പ​രാ​ജ​ൻ-​ഗീ​ത ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newskerala womens football team
News Summary - Three from kasaragod district on kerala women's football team
Next Story