Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിദിന അഗ്രി-ഹോർട്ടി മേളക്ക് തുടക്കം

text_fields
bookmark_border
ത്രിദിന അഗ്രി-ഹോർട്ടി മേളക്ക് തുടക്കം
cancel
camera_alt

പിലിക്കോട്ട് അഗ്രി-ഹോർട്ടി മേളയും പൈതൃക വിത്തുത്സവവും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു 

ചെറുവത്തൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ത്രിദിന അഗ്രി-ഹോർട്ടി മേളക്കും പൈതൃക വിത്തുത്സവത്തിനും തുടക്കമായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിലെ ഗവേഷണഫലങ്ങളും സാങ്കേതികവിദ്യകളും കർഷകരിലേക്ക് കൃത്യമായി എത്തിക്കാൻ ഇത്തരം മേളകൾ ഉപകരിക്കുമെന്ന് എം.പി പറഞ്ഞു. സന്ദീപ് വാര്യർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം എം. മനു, വാർഡ് മെംബർ ടി. ഓമന, കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി.കെ. രതീഷ് സ്വാഗതവും ഫാം സൂപ്രണ്ട് എം. ഗീത നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ കാർഷികവിളകൾ, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ആധുനിക കാർഷികസാങ്കേതികവിദ്യകൾ, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ക്രമീകരിച്ചിട്ടുണ്ട്. കർഷക-ശാസ്ത്രജ്ഞ സംവാദവും പൈതൃക വിത്തുത്സവത്തിന്റെ ഭാഗമായുള്ള പ്രത്യേക പ്രദർശനങ്ങളും മേളയിൽ തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three-day Agri-Horti Fair begins
Next Story