Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാണത്തൂർ സംസ്ഥാനപാത; രാത്രി ബസില്ല, പെരുവഴി തുണ

text_fields
bookmark_border
പാണത്തൂർ സംസ്ഥാനപാത; രാത്രി ബസില്ല, പെരുവഴി തുണ
cancel
camera_alt

പാണത്തൂരിലേക്കുള്ള രാത്രികാല ബസിൽ കാഞ്ഞങ്ങാട്

നിന്ന് കയറിപ്പറ്റാനുള്ള യാത്രക്കാരുടെ തിരക്ക്. ശനിയാഴ്ച

രാത്രിയിലെ ചിത്രം

Listen to this Article

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാതയിൽ രാത്രി ബസുകളില്ല. രാത്രി 8.15ന് അവസാന കെ.എസ്.ആർ.ടി.സി ബസും പുറപ്പെട്ടാൽ പിന്നീടെത്തുന്ന മലയോരവാസികൾ നഗരത്തിൽ കുടുങ്ങും. രാത്രി 9.30വരെ, മുമ്പ് ബസുണ്ടായിരുന്നു. ഇത് ചുരുങ്ങി ഒമ്പത് വരെയായി. അടുത്ത കാലം വരെ 8.40ന് പാണത്തൂരിലേക്ക് സ്വകാര്യ ബസ് സർവിസ് നടത്തിയിരുന്നു. ഇത് നിർത്തിയതോടെ 8.15ന്റെ കെ.എസ്.ആർ.ടി.സി പുറപ്പെട്ടാൽ മലയോരത്തേക്ക് പിന്നീട് ബസില്ലാതായി. രാത്രി എട്ട് മുതൽ 9.30വരെ ഓടേണ്ട കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നിലനിൽക്കുന്നുണ്ട്.

എങ്കിലും സർവിസ് നടത്താത്ത ബസുകൾക്കെതിരെ ആർ.ടി.ഒ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. രാത്രി ബസുകളുടെ കുറവുമൂലം ട്രെയിൻ യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. നഗരത്തിൽ വൈകിയെത്തുന്നവർക്ക് വീട്ടിലെത്താൻ ആയിരങ്ങൾ മുടക്കി ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എട്ട് മണിക്ക് മുമ്പ് സർവിസ് നടത്തുന്ന ഏതെങ്കിലും ബസ് ഇടക്ക് ഇല്ലാതായാൽ പിന്നാലെയെത്തുന്ന ബസുകളിൽ കനത്ത തിരക്കനുഭവപ്പെടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There is no night bus on the Panathur state highway
Next Story