തേജസ്വിനി കവിഞ്ഞൊഴുകുന്നു
text_fieldsതേജസ്വിനി പുഴയുടെ കാക്കടവിലെ ദൃശ്യം
ചെറുവത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് തേജസ്വിനി പുഴ കവിഞ്ഞൊഴുകുന്നു. ഇതേത്തുടർന്ന് ഇരു കരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.
മലവെള്ളം വന്നതാണ് തേജസ്വിനി കവിയാൻ കാരണമായത്. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്ട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴ തുടർന്നാൽ സ്ഥിതി രൂക്ഷമാവും. അതിനാൽ കനത്ത ജാഗ്രത നിർദേശമാണ് ഇരുകരകളിലുമുള്ളവർക്ക് നൽകിയത്.
കവിഞ്ഞൊഴുകൽ തുടർന്നാൽ പരിസര പ്രദേശങ്ങളിലെ നിരവധി പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഒപ്പം കയ്യൂർ ഭാഗങ്ങളിൽ വ്യാപക കൃഷി നാശത്തിനും ഇടയാക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ കനത്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങളാണിവിടം.
വെള്ളം കയറിയാൽ ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിനായി മയ്യിച്ച വീരമലക്കുന്നിൽ പണിത ആശ്വാസ കേന്ദ്രവും നിലവിൽ നാശോന്മുഖമായി. അതിനാൽ വെള്ളം കയറിയാൽ ബന്ധുവീടുകളിൽ അഭയം തേടേണ്ട അവസ്ഥയിലാണ് തേജസ്വിനി കരയിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

