Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകൽ ആക്രി പെറുക്കൽ, രാത്രിയിൽ മോഷണം; റെയിൽവേ സിഗ്നൽ കേബിൾ മോഷ്ടിച്ച ആറംഗ അസം സ്വദേശികൾ പിടിയിൽ

text_fields
bookmark_border
പകൽ ആക്രി പെറുക്കൽ, രാത്രിയിൽ മോഷണം; റെയിൽവേ സിഗ്നൽ കേബിൾ മോഷ്ടിച്ച ആറംഗ അസം സ്വദേശികൾ പിടിയിൽ
cancel

ചെറുവത്തൂർ: റെയിൽവേ സിഗ്നൽ കേബിൾ മോഷ്ടിച്ച ആറുപേരെയും മോഷണമുതൽ വാങ്ങിയ ആക്രിക്കട നടത്തിപ്പുകാരനെയും ആർ.പി.എഫ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ വെച്ചാണ് ഇവരെ പിടികൂടിയത്. മോഷണത്തിനായി ഉപയോഗിക്കുന്ന വാഹനവും അന്വേഷണസംഘം പടന്നക്കാട് നിന്ന് കസ്റ്റഡിയിലെടുത്തു.

കാര്യങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂർ ഭാഗത്തെ കേബിളാണ് മുറിച്ച് കടത്തിയത്. കഴിഞ്ഞ 18നാണ് കേബിൾ മോഷണം പോയത്. സിഗ്നൽ തകരാറിലായതിനെ തുടർന്ന് നടന്ന തിരച്ചിലിലാണ് കേബിൾ മുറിച്ചത് ശ്രദ്ധയിൽപെട്ടത്. ഇതേതുടർന്ന് പാലക്കാട് ഡിവിഷനൽ സെക്യൂരിറ്റി കമീഷണറുടെ നിർദേശപ്രകാരം രൂപവത്കരിച്ച അന്വേഷണ സംഘമാണ് കവർച്ചസംഘത്തെ പിടികൂടിയത്. പാലക്കാട് ആർ.പി.എഫ് ക്രൈബ്രാഞ്ച് ഇൻസ്‌പെക്ടർ എ.പി. ദീപക്, എസ്.ഐ അജിത്ത് കുമാർ, എ.എസ്.ഐ ഷിജു, കാസർകോട് ആർ.പി.എഫ് ഇൻസ്‌പെക്ടർ എൻ.കെ. ശശി, എ.എസ്.ഐ വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശീയപാതയോരങ്ങളിലെയും വ്യക്തികളുടെയും നിരീക്ഷണ കാമറകളും ആക്രിക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വഷത്തിലാണ് കവർച്ചസംഘം വലയിലായത്. പിടിയിലായവരുമായി സംഘം ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.

ദേശീയപാതയോരത്ത് ചെറുവത്തൂർ കൊവ്വലിലെ രണ്ട് വീടുകളിൽ മോഷണമുതൽ സൂക്ഷിക്കാറുണ്ടെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് പരിയാരത്തെ ആക്രിക്കടയിൽ മോഷ്ടിച്ച് കേബിളിലെ ചെമ്പ് കമ്പി വിൽപന നടത്തിയതായി കണ്ടെത്തിയത്. ഇതേ തുടർന്നാണ് ആക്രിക്കട ഉടമയെ അറസ്റ്റ് ചെയ്തത്. പകൽനേരം വാഹനങ്ങളുമായി ആക്രി സാധനങ്ങൾ ശേഖരിക്കാനിറങ്ങി സ്ഥലം കണ്ടുവെച്ച് രാത്രിയിൽ കവർച്ചക്കിറങ്ങുകയാണ് ഇവരുടെ ശീലമെന്ന് അന്വേഷണസംഘം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theft arrested
Next Story