ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണം
text_fieldsമോഷണം നടന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ ക്വാർട്ടേഴ്സ്
കാഞ്ഞങ്ങാട്: കുശാൽ നഗർ ക്വാർട്ടേഴ്സിലെ രണ്ടാം നിലയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണം. പശ്ചിമ ബംഗാൾ സ്വദേശികളായ സുജൻ, ബാപ്പി എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി 40,500 രൂപയാണ് കവർന്നത്. ഇരുവരുടെയും മുറികളുടെ പൂട്ട് തകർത്ത ശേഷം ബാഗിൽ സൂക്ഷിച്ച പണമാണ് കവർന്നത്.
സുജെൻറ 10,500 രൂപയും ബാപ്പിയുടെ 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. റോളിങ് ഷട്ടർ തൊഴിലാളികളായ ഇരുവരും ഇവരുടെ കൂടെ താമസിക്കുന്നവരും പതിവുപോലെ തൈക്കടപ്പുറം ഭാഗത്ത് ജോലിക്കുപോയി ഉച്ചക്ക് രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ പൂട്ട് തകർന്നത് ശ്രദ്ധയിൽപെട്ടത്. മുറിയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് കണ്ടതെന്ന് ഇരുവരും പറഞ്ഞു. സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസിൽ പരാതി നൽകി. ജില്ലയിൽ കവർച്ച പതിവായതിനാൽ ജനം ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

