നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; ഒടുവിൽ പ്രതികൾ കാമറയിൽ കുടുങ്ങി
text_fieldsചിത്താരിയിലെ നിർമാണത്തിലുള്ള വീട്ടിൽ മോഷണത്തിനെത്തിയ സംഘം കാമറയിൽ കുടുങ്ങിയപ്പോൾ
കാഞ്ഞങ്ങാട്: നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണത്തിനെത്തിയവർ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി. സൗത്ത് ചിത്താരി ഇലക്ട്രിക് സിറ്റി ഓഫിസിന് എതിർവശം നിർമാണത്തിലുള്ള സിറാജിന്റെ വീട്ടിലാണ് മോഷണം. വയറിങ് ചെയ്ത കേബിൾ ഉൾപ്പെടെ മോഷണം പോയി. സ്ഥാപിച്ച വയറുകൾ പല ഭാഗങ്ങളിൽനിന്നായി മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
വീട്ടിൽനിന്ന് ജോലിക്കാരുടെ പണി സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതോടെ വീട്ടുടമ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. പിറ്റേ ദിവസവും ഇതേ വീട്ടിലെത്തിയ രണ്ട് മോഷ്ടാക്കൾ വയറുകളടക്കം മുറിച്ചെടുത്ത് സഞ്ചിയിലാക്കി സ്ഥലംവിട്ടു. ഈ ദൃശ്യം ക്യാമറയിൽ കൃത്യമായി പതിഞ്ഞു. ക്യാമറ ദൃശ്യം സഹിതം വീട്ടുടമ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

