Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വില്ലാരംപതി പുരുഷ സ്വയംസഹായസംഘം ജൈവപച്ചക്കറികൃഷിക്ക് വിത്തിറക്കി

text_fields
bookmark_border
വില്ലാരംപതി പുരുഷ സ്വയംസഹായസംഘം ജൈവപച്ചക്കറികൃഷിക്ക് വിത്തിറക്കി
cancel
camera_alt

വില്ലാരംപതി പുരുഷ സ്വയംസഹായസംഘം ജൈവപച്ചക്കറികൃഷിക്ക് വിത്തിറക്കുന്നു

കാഞ്ഞങ്ങാട്: പെരിയ വില്ലാരംപതി പുരുഷസ്വയംസഹായസംഘത്തിന്‍റെ ഇക്കൊല്ലത്തെ ജൈവ പച്ചക്കറികൃഷിക്കും ചെണ്ടുമല്ലി പൂക്കൃഷിക്കും വേണ്ടിയുള്ള വിത്തിടല്‍ ചടങ്ങ് പുല്ലൂർ പെരിയ മൂന്നാം വാര്‍ഡ് മെംബർ കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. വില്ലാരംപതി ദേവസ്ഥാനത്തിന് സമീപമുള്ള രണ്ടേക്കറോളം ഭൂമിയാണ് ഇതിന് വേണ്ടി ഉഴുത് ചാലൊരുക്കി തയാറാക്കിയത്. കഴിഞ്ഞവര്‍ഷത്തെ ചെണ്ടുമല്ലി കൃഷിയും പച്ചക്കറി വിളവെടുപ്പും വിജയമായിരുന്നു.

കൃഷിയിടത്തിന്‍റെ ഒരു ഭാഗം മൊത്തം ചെണ്ടുമല്ലി പൂക്കള്‍ക്ക് വേണ്ടിയായിരിക്കുമെന്നും അടുത്തഭാഗത്ത് വ്യത്യസ്തങ്ങളായ നിരവധി പച്ചക്കറിവിത്തുകളാണ് ഇത്തവണയും കൃഷി ചെയ്യുന്നതെന്നും മുന്‍വര്‍ഷത്തെപോലെ വിളവ് പ്രതീക്ഷിക്കുന്നെന്നും സംഘം സെക്രട്ടറി സെഞ്ച്വറി കുഞ്ഞിരാമന്‍ അറിയിച്ചു. സംഘം പ്രസിഡന്‍റ് ടി.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡ് മെംബര്‍ ഗംഗാധരന്‍, ട്രഷറര്‍ പീതാംബരന്‍ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Villarampathi Men's Self-Help Group sowed seeds for organic vegetable cultivation
Next Story