മോഷണം പോയ സ്കൂട്ടർ അതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: മോഷ്ടിക്കപ്പെട്ട സ്കൂട്ടർ ഒന്നരമണിക്കൂറിനകം അതേസ്ഥലത്ത് കൊണ്ടുവെച്ചു. ബുധനാഴ്ച ഗൾഫിൽനിന്ന് എത്തിയയാളുടെ സ്കൂട്ടർ വ്യാഴാഴ്ച രാത്രി എട്ടിന് മൊബൈൽ ഷോപ്പിന് മുന്നിൽനിന്ന് മോഷണം പോയി. പൊലീസിൽ പരാതി നൽകി അന്വേഷിച്ച് വരുന്നതിനിടെ ഒന്നര മണിക്കൂറിന് ശേഷം രാത്രി 9.30 മണിയോടെ അതേ സ്ഥലത്ത് സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു.
അജാനൂർ കൊളവയൽ സ്വദേശി ഹസൈനാർ കോട്ടച്ചേരി ഇഖ്ബാൽ റോഡ് ജങ്ഷനിൽ സംസ്ഥാന പാതക്കരികിൽ നിർത്തിയിട്ട സ്കൂട്ടറാണ് കാണാതായത്. ഫോൺ റീചാർജ് ചെയ്ത് അഞ്ചുമിനിറ്റിനകം തിരിച്ചുവന്നപ്പോഴാണ് സ്കൂട്ടർ മോഷണം പോയ വിവരം അറിയുന്നത്. മകന്റെ പേരിലുള്ളതാണ് സ്കൂട്ടർ. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി തിരിച്ചെത്തിയപ്പോഴാണ് കാണാതായ അതേ സ്ഥലത്ത് സ്കൂട്ടർ തിരിച്ചെത്തിയതായി കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

