Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right‘സാഗർ കവച്’...

‘സാഗർ കവച്’ മോക്ഡ്രില്ലിൽ യാനങ്ങൾ പരിശോധന നടത്തി

text_fields
bookmark_border
‘സാഗർ കവച്’ മോക്ഡ്രില്ലിൽ യാനങ്ങൾ പരിശോധന നടത്തി
cancel
camera_alt

അ​ഴി​ത്ത​ല തീ​ര​ത്ത് ക​ട​ലി​ൽ പോ​യിവ​രു​ന്ന യാ​ന​ങ്ങ​ൾ തീ​ര​ദേ​ശ പൊ​ലീ​സ് പ​രി​ശോ​ധിക്കുന്നു

നീ​ലേ​ശ്വ​രം: ഭീ​ക​രാ​ക്ര​മ​ണം, മ​നു​ഷ്യ​ക്ക​ട​ത്ത്, ല​ഹ​രി​ക്ക​ട​ത്ത് തു​ട​ങ്ങി രാ​ജ്യ​സു​ര​ക്ഷ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ത​ട​യാ​നും തീ​ര​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ‘സാ​ഗ​ർ ക​വ​ച്’ മോ​ക്ഡ്രി​ൽ മ​ട​ക്ക​ര, തൈ​ക്ക​ട​പ്പു​റം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങി. ക​ട​ലി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

ഇ​ന്ത്യ​ൻ നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ്, ജി​ല്ല പൊ​ലീ​സ്, കോ​സ്റ്റ​ൽ പൊ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മോ​ക്ഡ്രി​ൽ. ക​ട​ലി​ൽ​നി​ന്ന് വ​രു​ന്ന മു​ഴു​വ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും, വ​ള്ള​ങ്ങ​ളും അ​ഴി​ത്ത​ല പു​ലി​മു​ട്ടി​ൽവെച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ര​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. സം​ശ​യ​ക​ര​മാ​യ യാ​ന​ങ്ങ​ളെ​യോ ആ​ളു​ക​ളെ​യോ ക​ട​ലി​ലോ ക​ര​യി​ലോ ക​ണ്ടെ​ത്തി​യാ​ൽ വി​വ​രം തീ​ര​ദേ​ശ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം.

ക​ട​ൽ മാ​ർ​ഗ​മു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​നും, തീ​ര​ദേ​ശ​മാ​കെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​മുള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഹാ​ർ​ബ​ർ സു​ര​ക്ഷ സ​മി​തി​യു​ടെ​യും ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും തീ​ര​ദേ​ശ വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്നും മീ​ൻ​പി​ടു​ത്ത ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും ആ​ർ.​സി അടക്കമുള്ള രേ​ഖ​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ പൊ​ലീ​സ് അ​റി​യി​ച്ചു. ഹൗ​സ് ഓ​ഫീ​സ​ർ കെ. ​ജ​യ​രാ​ജ​ൻ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mock drillSagar Kavach
News Summary - The ships were tested in the 'Sagar Kavach' mock drill
Next Story