വേനൽമഴയിൽ റോഡ് ചളിക്കുളമായി
text_fieldsവേനൽമഴയിൽ ചളിക്കുളമായ ചെർക്കള-കല്ലടുക്ക റോഡ്
ബദിയടുക്ക: പൊട്ടിപ്പൊളിഞ്ഞ് ദുരിതം നേരിടുന്ന അന്തർ സംസ്ഥാനപാത വേനൽമഴ വന്നതോടെ ചളിക്കുളമായി മാറി. ചെർക്കള-കല്ലടുക്ക റോഡാണ് ഗതാഗതത്തിന് ദുരിതപാതയായത്. ചെർക്കള മുതൽ ഉക്കിനടുക്കവരെ കാസർകോട് മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായെന്നാണ് ആരോപണം. കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാർ ജനകീയസമരം നടത്തി ചളിക്കുളമായ റോഡിൽ കുളിച്ചും ചൂണ്ടയിട്ടും വാഴനട്ടും സമരം നടത്തിയതാണ്. എന്നാൽ, പൊതുമരാമത്ത് അധികാരികൾ കുഴിയടക്കൽ പ്രവൃത്തി മാത്രമാണ് നടത്തിയത്.
കർണാടക-പുത്തൂർ ഭാഗത്തേക്ക് ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാനപാതയുടെ ദുരിതം അധികാരികൾ കാണാതെ പോകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പുതിയ റോഡിന്റെ നിർമാണം സബ് കോൺട്രാക്ടർമാർ ഏറ്റെടുത്ത് അഴിമതി ആരോപണം വന്നതോടെ സർക്കാർ വകുപ്പ് ഇടപെട്ട് അത്തരക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. അതോടെയാണ് നിർമാണം നിലച്ചത്. പിന്നീടുള്ള പ്രവൃത്തിയുടെ കാര്യത്തിൽ മണ്ഡലം ജനപ്രതിനിധിയും പൊതുമരാമത്ത് വകുപ്പും കണ്ണടച്ചു എന്നതാണ് ഈ പാതയുടെ ദുരിതചിത്രം വ്യക്തമാക്കുന്നത്. മഴക്കു മുമ്പ് നിർമാണം പൂർത്തീകരിച്ചിെല്ലങ്കിൽ ബസുകൾ സർവിസ് നിർത്തുമെന്ന ഭീഷണിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

