Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്ര സർവകലാശാല...

കേന്ദ്ര സർവകലാശാല ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
central university
cancel
camera_alt

കേ​ര​ള കേ​ന്ദ്ര സ​ര്‍വ്ക​ലാ​ശാ​ല​യു​ടെ പു​തി​യ ഭ​ര​ണ​നി​ര്‍വ്ഹ​ണ ആ​സ്ഥാ​ന മ​ന്ദി​രം

കാ​സ​ര്‍കോ​ട്: കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ ഭ​ര​ണ​നി​ര്‍വ​ഹ​ണ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെ​ബ്രു​വ​രി 20ന് ​ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഭ​ര​ണ​ഘ​ട​ന ശി​ല്‍പി ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മ​ന്ദി​രം ഓ​ണ്‍ലൈ​നാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഇ​ന്‍ ചാ​ര്‍ജ് പ്രഫ. കെ.​സി. ബൈ​ജു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

22 സം​സ്ഥാ​ന​ങ്ങ​ളി​ലെ 37 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 12,744 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യോ ത​റ​ക്ക​ല്ലി​ടു​ക​യോ ചെ​യ്യു​ന്ന​ത്. പെ​രി​യ കാ​മ്പ​സി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ, കോ​ര്‍ട്ട്, എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

മൂ​ന്ന് നി​ല, 38.16 കോ​ടി

മൂ​ന്ന് നി​ല​ക​ളി​ലാ​യി 68200 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ 38.16 കോ​ടി ചെ​ല​വി​ലാ​ണ് ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഭ​വ​ന്‍ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഹ​യ​ര്‍ എ​ജു​ക്കേ​ഷ​ന്‍ ഫി​നാ​ന്‍സി​ങ് ഏ​ജ​ന്‍സി സ്‌​കീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 2020ല്‍ ​നി​ര്‍മാ​ണം ആ​രം​ഭി​ച്ചു. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഭാ​വി​യി​ലെ വി​ക​സ​ന​വും ക​ണ​ക്കി​ലെ​ടു​ത്തു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ടി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ഗം​ഗോ​ത്രി ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭ​ര​ണനി​ര്‍വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വി​ഭാ​ഗ​ങ്ങ​ളും പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റും. ആ​ദ്യ നി​ല​യി​ലാ​ണ് വൈ​സ് ചാ​ന്‍സ​ല​റു​ടെ കാ​ര്യാ​ല​യം. ര​ജി​സ്ട്രാ​ര്‍, പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ എ​ന്നീ ഓ​ഫി​സ​ര്‍മാ​രു​ടെ ഓ​ഫി​സു​ക​ള്‍, അ​ക്കാ​ദ​മി​ക്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ഫി​നാ​ന്‍സ്, പ​രീ​ക്ഷ, പ​ര്‍ച്ചേ​സ് തു​ട​ങ്ങി വി​വി​ധ സെ​ക്ഷ​നു​ക​ളും മ​ന്ദി​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഇ​ന്റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം (ഐ.​ടി.​ഇ.​പി) സ​ര്‍വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 3 ഹെ​ല്‍ത്ത് സെ​ന്റ​ര്‍, ഗ​സ്റ്റ് ഹൗ​സ്, ഫാ​ക്ക​ല്‍റ്റി ക്വാ​ര്‍ട്ടേ​ഴ്സ്, ഹോ​സ്റ്റ​ലു​ക​ള്‍ക്ക് കോ​മ​ണ്‍ ഡൈ​നി​ങ് ഹാ​ള്‍ എ​ന്നി​വ അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​വ​യാ​ണ്. ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ഡീ​ന്‍ അ​ക്കാ​ദ​മി​ക് പ്രഫ. അ​മൃ​ത് ജി. ​കു​മാ​ര്‍, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ചെ​യ​ര്‍മാ​ന്‍ പ്രഫ. ടി.​ജി. സ​ജി, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഓ​ഫി​സ​ര്‍ കെ. ​സു​ജി​ത് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central UniversityInaugurationHeadquartersKasargod News
News Summary - The Prime Minister will inaugurate the central university headquarters building
Next Story