കാസർകോട് ചിത്രം തെളിഞ്ഞു
text_fieldsഎം.എൽ. അശ്വിനി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ രാജ്മോഹൻ ഉണ്ണിത്താൻ
എം.എൽ. അശ്വിനി ബി.ജെ.പി സ്ഥാനാർഥി
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കാസർകോട് ചിത്രം തെളിഞ്ഞു. ബി.ജെ.പി സ്ഥാനാർഥിയായി എം.എൽ. അശ്വിനിയെ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിച്ചു. മഹിളാമോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമാണ്. പജ്വ സ്വദേശിനിയായ അശ്വിനി കുറച്ചുകാലം അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അക്കൗണ്ടിങ്. ഭർത്താവ്: ശശിധരൻ.
എം.വി. ബാലകൃഷ്ണൻ മാസ്റ്റർ (എൽ.ഡി.എഫ്)
സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എൻ.ആർ.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ പ്രഥമ സംസ്ഥാന സെക്രട്ടറിയും 2017ല്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു.
മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നായരുടെയും ചിരുതൈ അമ്മയുടെയും മകൻ. ഭാര്യ: എം.കെ. പ്രേമവല്ലി (റിട്ട. ക്ലായിക്കോട് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: എം.കെ. പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ), എം.കെ. പ്രവീണ (യു.കെ). മരുമക്കൾ: പി. വിജയകുമാർ മംഗലശ്ശേരി, പ്രസാദ് (യു.കെ).
രാജ്മോഹൻ ഉണ്ണിത്താൻ (യു.ഡി.എഫ്)
കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ഉണ്ണിത്താൻ 2015-2016 കാലഘട്ടത്തിൽ സംസ്ഥാന ചലച്ചിത്ര കോർപറേഷൻ ചെയർമാനായിരുന്നു.
2015ൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്ടുനിന്ന് സി.പി.എം നേതാവ് കെ.പി. സതീഷ് ചന്ദ്രനെ 40,438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി. കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ. ഭാര്യ: എസ്. സുതകുമാരി. മക്കൾ: അഖിൽ, അതുൽ, അമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

