Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ​ട​ക്കാ​ട്ടു​കാ​ർ...

എ​ട​ക്കാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു, ഈ ദു​രി​തം എ​ന്നു തീ​രും?

text_fields
bookmark_border
എ​ട​ക്കാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു,   ഈ ദു​രി​തം എ​ന്നു തീ​രും?
cancel

എ​ട​ക്കാ​ട്: നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ട​ക്കാ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത ദു​രി​ത​ത്തി​ന്റെ മ​റ്റൊ​രു നേ​ർ​ക്കാ​ഴ്ച​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ സ​ർ​വി​സ് റോ​ഡി​ൽ നി​ന്നും പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ മു​ക​ളി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ഴ വെ​ള്ളം അ​ടി​പ്പാ​ത​യി​ൽ നി​റ​ഞ്ഞ​ത് കാ​ര​ണം നാ​ട്ടു​കാ​ർ​ക്ക് കാ​ൽ​ന​ട പോ​ലും ദു​രി​ത​മാ​ണ്. എ​ട​ക്കാ​ട് നി​ന്ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും യാ​ത്ര ചെ​യ്യു​ന്ന​ത് ഈ ​അ​ടി​പ്പാ​ത വ​ഴി​യാ​ണ്. സ്കൂ​ളു​ക​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. മു​ഴ​പ്പി​ല​ങ്ങാ​ട്, ക​ട​മ്പൂ​ർ എ​ന്നീ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​റി​യ ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന പ​ട്ട​ണ​മാ​ണ് എ​ട​ക്കാ​ട്. ദി​നേ​ന തി​ര​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന പ്ര​ധാ​ന ന​ഗ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ട​ക്കാ​ട് ബ​സാ​റി​ന്റെ ദു​രി​തം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന ച​ളി വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും യാ​ത്ര ചെ​യ്യു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ൾ ത​ന്നെ മ​റ്റു വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ച​ളി​വെ​ള്ളം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ നേ​ർ​ക്കാ​ണ് തെ​റി​ക്കു​ന്ന​ത്. അ​ടി​പ്പാ​ത​യി​ൽ ഇ​രു​വ​ശ​ത്തും ഒ​രു​മീ​റ്റ​ർ വീ​തി​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​തും ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ഴി ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationNational HighwayPublic Protest
News Summary - The People of Edakkad Ask: When Will This Misery End?
Next Story