മക്കളെ ഉപേക്ഷിച്ച് ഒരുവർഷംമുമ്പ് നാടുവിട്ട കമിതാക്കളെ രാജസ്ഥാനിൽ കണ്ടെത്തി
text_fieldsകാസർകോട്: മക്കളെ ഉപേക്ഷിച്ച് ഒരുവർഷം മുമ്പ് ഒളിച്ചോടിയ കമിതാക്കളെ രാജസ്ഥാനിൽ കണ്ടെത്തി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 41കാരനേയും 38കാരിയെയുമാണ് പൊലീസ് കണ്ടെത്തിയത്. രാജസ്ഥാനിൽ ഒളിച്ചുതാമസിക്കുന്ന ഇരുവരെയും അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് പിഞ്ചുമക്കളും ഭർത്താവും അടങ്ങുന്നതാണ് യുവതിയുടെ കുടുംബം.ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് 41കാരെൻറ കുടുംബം. ഇരുവരും കുടുംബത്തെ ഉപേക്ഷിച്ചാണ് ഒന്നിച്ചുതാമസിക്കാൻ തീരുമാനിച്ചത്. ഇരുവരുടെയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കാസർകോട് പൊലീസ് അന്വേഷണം നടത്തിയത്.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ താമസിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാട്ടിലെത്തിക്കാനുള്ള നടപടികളും പൂർത്തിയായി. കാസർകോട് എത്തിച്ചാൽ ഉടൻ കോടതിയിൽ ഹാജരാക്കും.

