Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൃക്കരിപ്പൂരിൽ...

തൃക്കരിപ്പൂരിൽ വർധിച്ചത് എസ്.ഐ.ആറിൽ വെട്ടിയതിന്റെ ഒമ്പതിരട്ടി പുതിയ വോട്ടുകൾ

text_fields
bookmark_border
തൃക്കരിപ്പൂരിൽ വർധിച്ചത് എസ്.ഐ.ആറിൽ വെട്ടിയതിന്റെ   ഒമ്പതിരട്ടി പുതിയ വോട്ടുകൾ
cancel

തൃ​ക്ക​രി​പ്പൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത വോ​ട്ടി​ന്റെ എ​ട്ടി​ര​ട്ടി കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​ക​ളി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ലെ 218 ബൂ​ത്തു​ക​ളി​ലാ​യി 1618 വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ 14,437 പേ​രാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ 859 സ്ത്രീ​ക​ളും 759 പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ക​ല​ർ​ന്ന അ​വ​ധാ​ന​ത​യാ​ണ് എ​സ്.​ഐ.​ആ​റി​നെ തു​ട​ർ​ന്നു​ള്ള വോ​ട്ടു​ചേ​ർ​ക്ക​ലി​ന് പി​ന്നി​ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.

നൂ​റി​ല​ധി​കം സ​മ്മ​തി​ദാ​യ​ക​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് 43 ബൂ​ത്തു​ക​ളി​ലാ​ണ്. നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഇ​രു​പ​താം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ (275) ചേ​ർ​ത്തി​ട്ടു​ള്ള​ത്. തൊ​ട്ടു​പി​ന്നാ​ലെ തി​മി​രി ബൂ​ത്ത് 47ൽ 182 ​പേ​രാ​ണ് പു​തു​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്. ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ​ത്താം ബൂ​ത്തി​ലും (176), പ​ട​ന്ന ഗ​വ. യു.​പി സ്‌​കൂ​ളി​ലെ ബൂ​ത്ത് 153ലും (172) ​പ​ട്ടി​ക​യി​ൽ വോ​ട്ട​ർ​മാ​ർ ഇ​ടി​ച്ചു​ക​യ​റി. പു​തു​താ​യി ചേ​ർ​ക്ക​പ്പെ​ട്ട​തി​ൽ 8438 പു​രു​ഷ​ന്മാ​രും 5999 സ്ത്രീ​ക​ളു​മാ​ണ്.

പി​ലി​ക്കോ​ട് സി.​കെ.​എ​ൻ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ (68) വെ​ട്ടി​യ​ത്. മ​റ്റി​ട​ങ്ങ​ളി​ൽ ശ​രാ​ശ​രി 7.4 വോ​ട്ടാ​ണ് ബൂ​ത്തു​ക​ളി​ൽ​നി​ന്ന് നീ​ക്കി​യി​ട്ടു​ള്ള​ത്. എ​സ്.​ഐ.​ആ​ർ പ്ര​കാ​രം ഈ ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,10,090 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,08,032 സ്ത്രീ​ക​ളാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു​വ​ർ​ധ​ന സ​ന്തു​ലി​ത​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള (1405) ബൂ​ത്തും കോ​ട്ട​പ്പു​റം സ്‌​കൂ​ളി​ലാ​ണ്. ഏ​റ്റ​വും കു​റ​വ് (588) വോ​ട്ട​ർ​മാ​രെ​ത്തു​ന്ന​ത് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫി​സി​ലെ ആ​ശ്വാ​സ​കേ​ന്ദ്രം ബൂ​ത്ത് 24ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:increasethrikaripurSIRKerala Assembly Election 2026
News Summary - The increase in Thrikaripur is nine times the new votes that were cut in SIR.
Next Story