Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസർക്കാർഭൂമിയിലെ കുടിൽ...

സർക്കാർഭൂമിയിലെ കുടിൽ പൊളിച്ചുനീക്കി

text_fields
bookmark_border
Government land
cancel
camera_alt

സ​ർ​ക്കാ​ർസ്ഥ​ല​ത്ത് നി​ർ​മി​ച്ച കു​ടി​ൽ അ​ധി​കൃ​ത​ർ

പൊ​ളി​ച്ചു​മാ​റ്റുന്നു

ബ​ദി​യ​ടു​ക്ക: ബേ​ള വി​ല്ലേ​ജി​ൽ മാ​ന്യ ചെ​ടേ​ക്കാ​ൽ ല​ക്ഷംവീ​ട് കോ​ള​നി​ക്കുസ​മീ​പം സ​ർ​ക്കാ​ർ ഭൂ​മി കൈയേറി കെ​ട്ടി​യെന്ന് കാണിച്ച് വീട്ടമ്മയുടെ കുടിൽ ജി​ല്ല ക​ല​ക്‌​ട​റു​ടെ നി​ർ​ദേ​ശപ്ര​കാ​രം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പൊ​ളി​ച്ചുനീ​ക്കി. ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ നാ​രാ​യ​ണ, ബേ​ള വി​ല്ലേ​ജ് ഓ​ഫിസ​റു​ടെ ചു​മ​ത​ല​യു​ള്ള കി​ര​ൺ​കു​മാ​ർ, അ​സി. വി​ല്ലേ​ജ് ഓ​ഫിസ​ർ ര​ഘു​രാ​മ പു​രു​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കുടിൽ പൊളിച്ചത്.

തൊ​ട്ട​ടു​ത്തുത​ന്നെ​യു​ള്ള ല​ക്ഷംവീ​ട് കോ​ള​നി​യി​ലു​ള്ള സ​ന്ധ്യ എ​ന്ന വീ​ട്ട​മ്മ​യും കു​ടും​ബ​വു​മാ​ണ് സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ കു​ടി​ൽ കെ​ട്ടി​യ​ത്. ഇ​തുസം​ബ​ന്ധി​ച്ച്പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ബേ​ള വി​ല്ലേ​ജ് ഓ​ഫി​സ​ർ പ​രി​ശോ​ധി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്. സ​ന്ധ്യ​യു​ടെ പി​താ​വി​ന് നാ​ലു സെന്റ് ഭൂ​മി സീ​റോ ലാ​ൻ​ഡ് പ്ര​കാ​രം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, വി​വാ​ഹി​ത​യാ​യ സ​ന്ധ്യ വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. വാ​ട​ക കൊ​ടു​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ കു​ടി​ൽകെ​ട്ടി താ​മ​സി​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. ഇ​വ​ർ നേ​ര​ത്തെ ഭൂ​മി​ക്ക് വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫിസ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ത​ങ്ങ​ൾ​ക്ക് വേ​റെ പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് കു​ടി​ൽ കെ​ട്ടി​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. എന്നാൽ, ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടി​ൽ പൊ​ളി​ച്ചുനീ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ഏ​ഴ് പേ​ർ ഇ​തേ ഭൂ​മി​ക്ക് സ​മീ​പം ക​ല്ലുവെ​ച്ച് അ​തി​ര് തി​രി​ച്ചുവെ​ച്ചി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government landdemolished
News Summary - The hut Government land was demolished
Next Story