അഞ്ചിൽ പോരിന് തുടക്കം: 28 പത്രികകൾ സമർപ്പിച്ചു
text_fieldsകാസർകോട്: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ 28 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കൺവൻഷനുകളുമായി കടുത്ത പോരിലേക്ക് കടന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദേശ പത്രികളും ഉദുമ നിയോജക മണ്ഡലത്തിൽ ഏഴ് നാമനിർദേശ പത്രികകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആറ് നാമനിർദേശ പത്രികകളും മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എട്ട് നാമനിർദേശ പത്രികകളും കാസർകോട് മണ്ഡലത്തിൽ ഒരു നാമനിർദേശ പത്രികയുമാണ് ശനിയാഴ്ച സമർപ്പിച്ചത്.
തൃക്കരിപ്പൂരിൽ ആറ് നാമനിർദ്ദേശ പത്രികകൾ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. സി.പി.എം സ്ഥാനാർഥി വി.പി.പി മുസ്തഫ മൂന്നും സാബു എബ്രഹാം ഒന്നും വീതം നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ട്വൻ്റി ട്വൻ്റി സ്ഥാനാർഥി രവി കുളങ്ങര രണ്ട് സെറ്റ് നാമനിർദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ആറ് നാമനിർദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
ഉദുമയിൽ ഏഴ് നാമനിർദ്ദേശ പത്രികകൾ
നിയോജക മണ്ഡലത്തിൽ ഏഴ് നാമനിർദേശ പത്രികകൾ സമർപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. സി.പി.എം സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു മൂന്നും ബാലൻ രണ്ടും വീതം നാമനിർദേശപത്രികകൾ സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർഥി എം. മനുലാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി കെ. നീലകണ്ഠൻ എന്നിവരും നാമനിർദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ഏഴ് നാമനിർദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
മഞ്ചേശ്വരത്ത് എട്ട് നാമനിർദ്ദേശ പത്രികകൾ
നിയോജകമണ്ഡലത്തിൽ എട്ട് നാമനിർദേശ പത്രികകൾ സമർപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. സി.പി.എം സ്ഥാനാർഥി കെ.ആർ. ജയാനന്ദ, വിട്ടല റായി എന്നിവർ രണ്ട് സെറ്റ് നാമനിർദേശപത്രികകൾ വീതം സമർപ്പിച്ചു.
ബി.ജെ.പി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ രണ്ടു സെറ്റ് നാമനിർദേശ പത്രികകളും സ്വതന്ത്ര സ്ഥാനാർഥിയായി കെ. അബ്ദുല്ല രണ്ട് സെറ്റ് നാമനിർദേശപത്രികളും സമർപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ എട്ടു നാമനിർദേശപത്രികകളാണ് ശനിയാഴ്ച ലഭിച്ചത്.
കാസർകോട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി എം.എൽ അശ്വിനി ശനിയാഴ്ച വരണാധികാരി മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കാസർകോട് മണ്ഡലത്തിൽ ഇന്ന് ലഭിച്ച ഏക നാമനിർദ്ദേശ പത്രികയാണിത്.
കാഞ്ഞങ്ങാട് ആറ് നാമനിർദ്ദേശ പത്രികകൾ
മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർഥി എം. ബാലരാജ്, വേണുഗോപാൽ കെ.കെ എന്നിവർ രണ്ട് സെറ്റ് നാമനിർദേശപത്രികകൾ സമർപ്പിച്ചു. സി.പി.ഐ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലും ബി.എസ്.പി സ്ഥാനാർഥിയായ ബി. വിജയകുമാറും നാമനിർദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ആറ് നാമനിർദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

