ഏകദിന ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി; സുജിത്തിന് സഹപ്രവർത്തകരുടെ കൈതാങ്ങ്
text_fieldsഏകദിന ചലഞ്ചിലൂടെ സ്വരൂപിച്ച തുക കെ.സി.ഇ.എഫ്
സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ സുജിത്ത് കുമാറിന് കൈമാറുന്നു
ഉദുമ: ഇരുട്ടിന്റെ മറവിൽ വീടുതകർക്കപ്പെട്ട സുജിത്തിനും കുടുംബത്തിനും സഹപ്രവർത്തകരുടെ കൈത്താങ്ങ്. കെ.സി.ഇ.എഫ് പ്രവർത്തകരുടെ കൈത്താങ്ങിൽ തച്ചങ്ങാട്ടെ കെ. സുജിത് കുമാർ വീടുപണി പൂർത്തിയാക്കി ഓണത്തിന് തന്നെ പാൽകാച്ചും. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല കമ്മിറ്റി ഏകദിന ചലഞ്ചിലൂടെ സ്വരൂപിച്ച 2,07,896 രൂപ വീടുപണി പൂർത്തിയാക്കുന്നതിന് സുജിത്തിനും ഭാര്യക്കും കൈമാറി. കെ.സി.ഇ.എഫ് ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി അംഗവും ഉദുമ പനയാൽ സഹകരണ അർബൻസൊസൈറ്റി ജീവനക്കാരനുമായ കെ. സുജി ത്ത് കുമാറിന്റെ തച്ചങ്ങാട്ടെ നിർമാണത്തിലിരിക്കുന്ന വീടാണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ തീയിട്ട് നശിപ്പിച്ചത്.
വീടിന്റെ മുൻഭാഗത്തെവാതിലും കട്ടിലും പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു. ബോർവെൽപൈപ്പും കേബിളും മുറിച്ച് കിണറിനകത്തിട്ടു. ശുചിമുറിയുടെ ക്ലോസറ്റും തകർത്തിരുന്നു.
വാടക ക്വാർട്ടേഴ്സിൽനിന്ന് മാറി ഓണത്തിന് ഗൃഹപ്രേവശനം നടത്താൻ ഒരുങ്ങുന്നതിനിടയിലാണ് വീടിനുരെ അക്രമം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.ഇ.എഫ് പ്രവർത്തകർ ഉദുമയിൽ നിന്ന് പാലക്കുന്നിലേക്ക് പ്രകടനവും നടത്തിയിരുന്നു. പ്രതിഷേധ യോഗത്തിനുശേഷമാണ് വീടുപണി പൂർത്തിയാക്കുന്നതിനുള്ള തുക ഏകദിന ചലഞ്ചിലൂടെ സ്വരൂപിച്ച് നൽകാൻ തീരുമാനിച്ചത്. കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ തുക സുജിത്തിനും ഭാര്യക്കും കൈമാറി. ജില്ല പ്രസിഡന്റ് പി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ഇ. ജയൻ, പി.കെ. പ്രകാശ് കുമാർ, സുജിത്ത് പുതുക്കൈ, ജി. മധുസൂദനൻ, എം. സുനിത, എ.കെ. ശശാങ്കൻ, കെ. നാരായണൻ നായർ, യു. പ്രശാന്ത് കുമാർ, എം. പുരുഷോത്തമൻ നായർ, ഷാഫി ചൂരിപ്പള്ളം, ബെന്നി ഫ്രാൻസിസ്, ചന്ദ്രൻ തച്ചങ്ങാട്, എം.കെ. ഗോവിന്ദൻ, കെ.പി. ജയദേവൻ, സി. ശശി, പി. ഗവേണി, എം. ലത, കെ.പി. പ്രഭാകര, പി. വിനോദ്കുമാർ, കെ.എം. ഉണ്ണികൃഷ്ണൻ, എം.എസ്. പുഷ്പലത, കെ. മണികണ്ഠൻ, പി. വേണുഗോപാലൻ, ഒ.കെ. വിനു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

