പൈതൃകപ്പെരുമ കടലാസിൽ ഒതുങ്ങി തളങ്കര തൊപ്പി നിർമ്മാണം നിലച്ചു
text_fieldsകാസർകോട്: തളങ്കര തീരദേശ ഗ്രാമത്തിന് കീർത്തി കിരീടം ചൂടിച്ച തൊപ്പി നിർമ്മാണം നിലച്ചു. സര്‍ക്കാര്‍ പൈതൃക പട്ടികയില്‍ ഇടം നല്‍കി പരിപോഷിപ്പിക്കുമെന്ന് വിളംബരം ചെയ്തതല്ലാതെ തുടർ നടപടി ഉണ്ടായില്ലെന്ന് തൊപ്പി വ്യവസായം സംരക്ഷിക്കുന്ന അബ്ദുര്‍ റഹീം പറഞ്ഞു.
നൂറ്റാണ്ടിലേറെയുണ്ട് തളങ്കര തൊപ്പിപ്പെരുമ. തളങ്കരയിലെ അബൂബക്കർ മൗലവിയുടെ നേതൃത്വത്തിലാണ് തൊപ്പി നിര്‍മാണം ആരംഭിച്ചത്. തളങ്കര പ്രദേശത്തെ നിരവധി വീട്ടമ്മമാര്‍ സ്വയംതൊഴില്‍ എന്ന നിലയില്‍ തൊപ്പി നിര്‍മാണത്തില്‍ മുക്കാല്‍ നൂറ്റാണ്ടോളം മുഴുകിയിരുന്നു. മുംബൈ, ബംഗളുരു, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യകാലത്ത് നല്ല ആവശ്യക്കാരുണ്ടായിരുന്നു.
പിന്നീട് കടല്‍ കടന്ന് ഒമാന്‍, യുഎഇ, സഊദി അറേബ്യ, ഖത്തർ , ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലക്കും തളങ്കര തൊപ്പിക്ക് കയറ്റുമതിയുണ്ടായിരുന്നു. എന്നാല്‍ തൊപ്പി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്ന അബുബക്കര്‍ മുസ്ലിയാര്‍ അസുഖബാധിതനായി കിടപ്പിലായതോടെ ഉല്‍പാദനം കുറഞ്ഞു വരികയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം വിടവാങ്ങിയതോടെ ഉല്‍പാദനത്തിന് സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയും ചെയ്തു.
പിന്നീട് മകനും കാസര്‍കോട്ടെ വസ്ത്രവ്യാപാരിയുമായ അബ്ദുര്‍ റഹീം തൊപ്പി നിര്‍മാണ ചുമതല ഏറ്റെടുത്തു. ഇതിന് ശേഷം കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ തളങ്കര തൊപ്പി നിര്‍മാണത്തിന് നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ യൂനിറ്റ് രുപീകരിക്കുയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍മാണവും വിപണനവും കുറഞ്ഞു. ഒരു തൊപ്പിക്ക് 40 രുപ മുതല്‍ 250 രുപ വരെയും, മികച്ച ഗുണനിലവാരമുള്ളവയ്ക്ക് കൂടുതൽ വിലയും ഉണ്ട്. മുന്‍ കാലങ്ങളില്‍ ഒരു തൊപ്പി നിര്‍മാണത്തിന് 20 ദിവസത്തോളം വേണ്ടി വന്നിരുന്നു. ആറ് തൊഴിലാളികളാണ് ഡിസൈനിംഗ് ജോലികള്‍ ചെയ്തു പോന്നത്.
ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്ഹ, മീലാദുന്നബി ആഘോഷവേളകളിലാണ് പ്രധാനമായും നിസ്‌കാര സമയങ്ങളിലും മറ്റു പ്രാര്‍ഥനാ ചടങ്ങിലും തളങ്കര തൊപ്പി ധരിച്ചിരുന്നത്. ഗള്‍ഫ് നാടുകളിലും, ഇറാന്‍, ഇറാഖ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും തൊപ്പി സ്ഥിരമായി ധരിക്കുന്നുവരുണ്ട്. ഒമാന്‍ തൊപ്പി ലോകപ്രസിദ്ധമാണ്.
തളങ്കര തൊപ്പിയുടെ പ്രതാപം മങ്ങുമ്പോഴും പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍കാര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ടൈലറായിരുന്ന വ്യക്തിയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് ഈ വര്‍ഷം നിര്‍മാണം നടന്നിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞവര്‍ഷത്തെ സ്റ്റോക് മാത്രമാണ് ഇപ്രാവശ്യം പരിമിതമായി വിപണിയില്‍ വിറ്റഴിക്കുന്നത്.കരിക്കുയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍മാണവും വിപണനവും കുറഞ്ഞു. ഒരു തൊപ്പിക്ക് 40 രുപ മുതല്‍ 250 രുപ വരെയും, മികച്ച ഗുണനിലവാരമുള്ളവയ്ക്ക് കൂടുതൽ വിലയും ഉണ്ട്. മുന്‍ കാലങ്ങളില്‍ ഒരു തൊപ്പി നിര്‍മാണത്തിന് 20 ദിവസത്തോളം വേണ്ടി വന്നിരുന്നു. ആറ് തൊഴിലാളികളാണ് ഡിസൈനിംഗ് ജോലികള്‍ ചെയ്തു പോന്നത്.
ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്ഹ, മീലാദുന്നബി ആഘോഷവേളകളിലാണ് പ്രധാനമായും നിസ്‌കാര സമയങ്ങളിലും മറ്റു പ്രാര്‍ഥനാ ചടങ്ങിലും തളങ്കര തൊപ്പി ധരിച്ചിരുന്നത്. ഗള്‍ഫ് നാടുകളിലും, ഇറാന്‍, ഇറാഖ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും തൊപ്പി സ്ഥിരമായി ധരിക്കുന്നുവരുണ്ട്. ഒമാന്‍ തൊപ്പി ലോകപ്രസിദ്ധമാണ്.
തളങ്കര തൊപ്പിയുടെ പ്രതാപം മങ്ങുമ്പോഴും പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍കാര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ടൈലറായിരുന്ന വ്യക്തിയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് ഈ വര്‍ഷം നിര്‍മാണം നടന്നിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞവര്‍ഷത്തെ സ്റ്റോക് മാത്രമാണ് ഇപ്രാവശ്യം പരിമിതമായി വിപണിയില്‍ വിറ്റഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

