അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും കൈകോര്‍ത്തു; സ്നേഹവീടൊരുങ്ങുന്നു
text_fieldsകേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് കെ. ബിന്ദുവിന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിളവെപ്പ്
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും കൈകോര്‍ത്തു, കെ. ബിന്ദുവിന് സ്നേഹവീടൊരുങ്ങുന്നു. സര്‍വകലാശാലയിലെ ഔട്ട്സോഴ്സ് ജീവനക്കാരിയായ ബിന്ദുവിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. പെരിയ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.
ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപവത്കരിച്ച് വീട് നിര്‍മാണം ആരംഭിച്ചത്. ഇതിനായി പെരിയ നാട്ടാങ്കലില് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് ഉയരുന്നത്. വീടിന്റെ കട്ടിളവെപ്പ് വിഷ്ണു പ്രസാദ് ഹെബ്ബാര്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, കമ്മിറ്റി സെക്രട്ടറി ഡോ.കെ. രാജീവന്, ചെയര്മാന് ഡോ. ഇ. പ്രസാദ്, ഖജാന്ജിമാരായ കെ.വി. ശ്രുതി, ഡോ. പി. ഷൈനി എന്നിവര്‍ സംസാരിച്ചു.

