Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥിനിയെ കാണാതായ...

വിദ്യാർഥിനിയെ കാണാതായ സംഭവത്തിനു പിന്നിൽ തമിഴ് യുവാവെന്ന് സംശയം

text_fields
bookmark_border
വിദ്യാർഥിനിയെ കാണാതായ സംഭവത്തിനു പിന്നിൽ തമിഴ് യുവാവെന്ന് സംശയം
cancel

രാ​ജ​പു​രം: ബ​ളാം​തോ​ടു​നി​ന്ന്​ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ത​മി​ഴ് യുവാ​വെ​ന്ന്​ സം​ശ​യം. രാ​ജ​പു​രം എ​സ്.​ഐ​മാ​രാ​യ ര​ഘു​നാ​ഥ്, മ​നോ​ജ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക്​ പോ​യി. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് 17 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ​നി​ന്ന്​ സ്കൂ​ളി​ലേ​ക്കു​പോ​യ പെ​ൺ​കു​ട്ടി തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ജ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ് യു​വാ​വാ​ണ് പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി ന​ട​ത്തി​യ മെ​സേ​ജു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് യു​വാ​വ് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​ത്. വീ​ട്ടി​ൽ​നി​ന്ന്​ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ൽ നി​ന്ന​ട​ക്കം കു​റ​ച്ചു​പ​ണം ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു. യാ​ത്ര​ക്കി​ടെ പെ​ൺ​കു​ട്ടി ത​ല​ശ്ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രി​ക്കാം മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്.

പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി. ഫോ​ൺ ഇ​തു​വ​രെ പി​ന്നീ​ട് പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​മി​ഴ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​താ​യി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student missingKasaragod NewsTamil youth
News Summary - Tamil youth suspected behind the disappearance of the student
Next Story