എസ്.വൈ.എസ് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു
text_fieldsഅലാമിപ്പള്ളിയിൽ സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: എസ്.വൈ.എസ് കാഞ്ഞങ്ങാട് സോൺ അലാമിപ്പള്ളിയിൽ സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. സമസ്ത മേഖല പ്രസിഡന്റ് അബൂബക്കർ ബാഖവി, സ്വാഗതസംഘം ചെയർമാൻ ജഅഫർ സ്വാദിഖ് തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി വി. സി . അബ്ദുല്ല സഅദി, സോൺ പ്രസിഡന്റ് ഹമീദ് മൗലവി കൊളവയൽ സെക്രട്ടറി അബ്ദുസ്സത്താർ പഴയ കടപ്പുറം, കെ.പി. അബ്ദു റഹ്മാൻ സഖാഫി, ഷിഹാബ് പാണഞ്ചർ, ഇസ്മാഈൽ സഅദി പാറപ്പള്ളി, ജബ്ബാർ മിസ്ബാഹി മൗക്കോട്,ബശീർ മങ്കയം സംസാരിച്ചു.അബ്ദുല്ലത്തീഫ് സഖാഫി മദനി സ്വാഗതം പറഞ്ഞു.

