Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംസ്ഥാ​ന​ത്തെ മി​ക​ച്ച...

സംസ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി നീ​ലേ​ശ്വ​ര​ത്തി​ന്

text_fields
bookmark_border
(ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​.)
cancel
camera_alt

മാ​ധ​വ​ൻ മ​ണി​യ​റ (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​.)


​ചെ​റു​വ​ത്തൂ​ർ: കാ​സ​ര്‍കോ​ട് ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി​ക്ക് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ര്‍ഹ​മാ​യി. ഭാ​വ​നാ സ​മ്പ​ന്ന​വും നൂ​ത​ന​വും മാ​തൃ​കാ​പ​ര​വു​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളും ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മി​ക​ച്ച ജ​ന​പി​ന്തു​ണ​യും മാ​ധ​വ​ന്‍ മ​ണി​യ​റ പ്ര​സി​ഡ​ന്റാ​യ ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ര്‍പ്പ​ണ​മ​നോ​ഭാ​വ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ള്‍ക്കാ​ധാ​രം

ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളെ സം​യോ​ജി​പ്പി​ച്ചു നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍, സു​താ​ര്യ​ത, സു​സ്ഥി​ര​ത, സ​മ​ഗ്ര​ത എ​ന്നി​വ​യി​ലൂ​ന്നി ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍‍ക്കാ​ണ് അം​ഗീ​കാ​രം. സ്രോ​ത​സ്സുക​ളെ​യും സാ​ധ്യ​ത​ക​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ക​സ​ന​ത്തി​ന്റെ ഔ​ന്ന​ത്യം സ്വ​പ്നം കാ​ണു​ന്ന​തി​നും അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ മി​ക​ച്ചു നി​ന്ന​തി​നാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്റ് മാ​ധ​വ​ൻ മ​ണി​യ​റ പ​റ​ഞ്ഞു.

2022-23 പ​ദ്ധ​തി നി​ര്‍വ​ഹ​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​മാ​ണ്. ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വാ​ട്ട​ര്‍‍ എ.​ടി.​എം, ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ക്ലി​നി​ക്ക്, അ​തി​ജീ​വ​നം സ​മ​ഗ്ര കാ​ന്‍സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി, സ്നേ​ഹ​പ​ഥം സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും രാ​ത്രി​കാ​ല ഒ.​പി, മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് സം​വി​ധാ​നം, ചെ​റു​വ​ത്തൂ​ര്‍ സി.​എ​ച്ച്.​സി​യി​ല്‍ ബ്ലോ​ക്കുത​ല ഫി​സി​യോതെ​റ​പ്പി സെ​ന്റ​ര്‍, ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ച്ച് ഊ​ര്‍ജ സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ര്‍.​ആ​ര്‍.​എ​ഫ് മാ​തൃ​ക, കാ​ര്‍ഷി​ക രം​ഗ​ത്ത് യ​ന്ത്ര​വ​ത്കൃ​ത തൊ​ഴി​ല്‍സേ​ന, അ​ഭ്യ​സ്ത​വി​ദ്യ​രാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നെ​റ്റ്-​സെ​റ്റ് പ​രി​ശീ​ല​നം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട യു​വ​ജ​ന​ങ്ങ​ള്‍ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍ക​ല്‍, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട വി​ദ്യാ​ര്‍‍ഥി​ക​ള്‍ക്ക് പി.​എ​സ്.​സി പ​രി​ശീ​ല​നം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് സ്വ​യം​തൊ​ഴി​ല്‍ ശി​ൽ​പ​ശാ​ല, സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന​വും തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും, വ്യാ​വ​സാ​യ മേ​ഖ​ല​യി​ല്‍ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ത​ന​ത് ബ്രാ​ന്‍ഡി​ല്‍ മു​ര​ങ്ങ​യി​ല, തു​ള​സി​യി​ല ടീ-​ബാ​ഗ് യൂ​നി​റ്റു​ക​ള്‍, ഇ​ന്‍വെ​സ്റ്റേ​ഴ്സ് മീ​റ്റ്, ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യി​ല്‍ ക്ഷീ​ര വ​ര്‍ധി​നി, ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് പാ​ല്‍വി​ല സ​ബ്സി​ഡി, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്ക് മു​ച്ച​ക്ര വാ​ഹ​ന വി​ത​ര​ണം, കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ നെ​ല്‍കൃ​ഷി വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ത​രി​ശു​ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന​ുള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, കാ​ര്‍ഷി​ക​മേ​ള, സ്കൂ​ളു​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ശു​ചി​ത്വ സ​മു​ച്ച​യ​ങ്ങ​ള്‍, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, കു​ളം ന​വീ​ക​ര​ണം, വ​നി​താ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ ദു​രി​താ​ശ്വാ​സനി​ധി എ​ന്നി​ങ്ങ​നെ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം.

ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​റ​ച്ച പി​ന്തു​ണ​യും നേ​തൃ​മി​ക​വും ജ​ന​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ള്‍ക്ക് നി​ദാ​ന​മെ​ന്ന് പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swaraj TrophyKasargod NewsNileshwaramBest Block Panchayat
News Summary - Swaraj Trophy for Best Block Panchayat in State for Nileshwaram
Next Story