കാപ്പ കേസിലെ പ്രതിക്ക് കുത്തേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ
text_fieldsകാസർകോട്: കാപ്പ കേസിലെ പ്രതിയെ കുത്തിപ്പരിക്കേൽപിച്ച കേസില് ഒരാൾ അറസ്റ്റിൽ. കൂഡ്ലു പാറക്കട്ട എ.ആര് ക്യാമ്പ് റോഡിലെ എ. പുഷ്പരാജ് (39) ആണ് അറസ്റ്റിലായത്. പയ്യന്നൂരിലെ ബന്ധുവീട്ടില് ഒളിവില് കഴിയുകയായിരുന്ന പ്രതിയെ കാസര്കോട് സി.ഐ പി. അജിത്കുമാറും സംഘവുമാണ് പിടികൂടിയത്. നിരവധി കേസുകളില് പ്രതിചേർക്കപ്പെട്ട് കാപ്പ ചുമത്തിയ മീപ്പുഗിരിയിലെ ദീപകിനെയാണ് കഴിഞ്ഞദിവസം കുത്തിപ്പരിക്കേൽപിച്ചത്. വെള്ളിയാഴ്ച പുലർച്ച 12.30ഓടെ മന്നിപ്പാടിയിലെ ഒരു വീട്ടിലാണ് സംഭവം. വീട്ടില് മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും ബന്ധുവായ സ്ത്രീയെയും ആക്രമിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് തുടങ്ങിയവരെ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ ചുമത്തി നാടുകടത്തിയ ദീപക് നിർദേശം ലംഘിച്ച് നാട്ടിലെത്തിയതിന് പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

