Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തിലധികം കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

text_fields
bookmark_border
പത്തിലധികം കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ
cancel
camera_alt

സി.​എ​ച്ച്. മു​ത്ത​ലീ​ബ്


കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ബ​ലാ​ത്സം​ഗം, പോ​ക്സോ, വി​സ ത​ട്ടി​പ്പ്, സ്ത്രീ​പീ​ഡ​നം, അ​ടി​പി​ടി, വ​ഞ്ച​ന തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും പ​ല കേ​സു​ക​ളി​ലും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ചെ​റു​വ​ത്തൂ​ർ തു​രു​ത്തി വി​ല്ലേ​ജി​ൽ കാ​ട​ങ്കോ​ട് സ്വ​ദേ​ശി​യാ​യ സി.​എ​ച്ച്. മു​ത്ത​ലീ​ബി​നെ​യാ​ണ്​ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി എം.​വി അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഹു​ൻ​സൂ​റി​ൽ അ​റ​സ്റ്റു​ചെ​യ്​​ത​ത്.

ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സ്, ബ​ലാ​ത്സം​ഗ കേ​സ്, മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ടി​ൽ ബ​ലാ​ത്സം​ഗ കേ​സ്, കാ​യം​കു​ളം, പി​ണ​റാ​യി, വി​ദ്യാ​ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ, പാ​ല​ക്കാ​ട് നെ​ന്മാ​റ തു​ട​ങ്ങി​യ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​ധ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ക​ർ​ണാ​ട​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്.

പ്ര​തി 26 ഓ​ളം മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സിം ​കാ​ർ​ഡു​ക​ളും ഫോ​ണു​ക​ളും പ​ര​മാ​വ​ധി ര​ണ്ടു​മാ​സം മാ​ത്രം ഉ​പ​യോ​ഗി​ക്കും. വാ​ട്സ്ആ​പ്പ് കോ​ളു​ക​ൾ മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. എ​സ്.​ഐ. സൈ​ഫു​ദ്ദീ​ൻ നീ​ലേ​ശ്വ​രം, സി.​പി.​ഒ​മാ​രാ​യ ശ്രീ​കാ​ന്ത് അ​ര​വ​ഞ്ചാ​ൽ, വി.​വി. അ​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suspect in more than 10 cases arrested
Next Story