സൂര്യാതപം; കാസർകോട് ജോലിസമയം ക്രമീകരിച്ച് ഉത്തരവായി
text_fieldsകാസർകോട്: കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ പകൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവർത്തി സമയം ക്രമീകരിച്ചതായി ജില്ല ലേബർ ഓഫിസർ (എൻഫോ) അറിയിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചക്കു ശേഷവു മുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ 30 വരെയുള്ള കാലയളവിലേക്ക് മേൽസമയ ക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

